24.2 C
Iritty, IN
July 8, 2024
  • Home
  • kannur
  • കിലോവിന് 112 രൂപ: കശുവണ്ടി കർഷകർക്ക് ഇക്കുറിയും തിരിച്ചടി
kannur

കിലോവിന് 112 രൂപ: കശുവണ്ടി കർഷകർക്ക് ഇക്കുറിയും തിരിച്ചടി

ഇരിട്ടി: കോവിഡ് പ്രതിസന്ധിയിൽ നിന്നും ഇക്കുറിയെങ്കിലും കരകയറാമെന്ന് പ്രതീക്ഷയർപ്പിച്ച മലയോരത്തെ കശുവണ്ടി കർഷകർക്ക് തിരിച്ചടി. ബാങ്കിൽ നിന്നും മറ്റ്‌ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വൻ തുക വായ്പയെടുത്തും മറ്റും ഏക്കർ കണക്കിന് കൃഷിയിടം പാട്ടത്തിനെടുത്ത കർഷകർ കടക്കെണിയിലേക്ക് നീങ്ങുകയാണ്. ഉൽപാദന കുറവ് ഉള്ളതിനാൽ 150 രൂപയെങ്കിലും വില കിട്ടുമെന്ന് പ്രതീഷ കർഷകർക്ക് ഈ സീസണിൽ പരമാവധി ലഭിച്ച വിലയാകട്ടെ 113 രൂപ മാത്രം.

സഹകരണ സംഘങ്ങൾ മുഖേന ശേഖരിക്കുന്ന സംരംഭകർ പരമാവധി 120 രൂപ വരെ നൽകിയെങ്കിലും ഇവർക്കും ഇത് പിടിച്ച് നിർത്താൻ കഴിഞ്ഞില്ല. അനുയോജ്യമല്ലാത്ത കാലാവസ്ഥയും, ഉൽപാദന കുറവും, വിലയിടിവും മൂലം നട്ടം തിരിയുന്ന കർഷകരെ സംരക്ഷിക്കാൻ സർക്കാർ തറവില നിശ്ചയിക്കണമെന്നാണ് ഇവരുടെ ആവശ്യം.സർക്കാർ തറവില നിശ്ചയിച്ചാൽ കർഷകർക്ക് 150 രൂപ നൽകാൻ കഴിയുമെന്നും അതിന് കർഷകരെ സഹായിക്കാൻ സർക്കാർ മുന്നോട്ട് വരണമെന്നും കർഷകരും വ്യാപാരികളും ആവശ്യപ്പെട്ടു.

ഇടനിലക്കാർ നിശ്ചയിക്കുന്ന വില പൊതു മാർക്കറ്റിൽ പ്രതിഫലിക്കുന്നതാണ് റബ്ബർ ഉൾപ്പെടെയുള്ള കാർഷിക മേഖയുടെ വില തകർച്ചക്ക് കാരണമാകുന്നത്. ഇതിന് തടയിടാൻ സർക്കാർ ഇടപെട്ടില്ലെങ്കിൽ കാർഷിക മേഖലയെ സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുക.

Related posts

പോ​ലീ​സി​ന്‍റെ ജാ​ഗ്ര​ത ഫ​ലം ക​ണ്ടു​തു​ട​ങ്ങി; നിരീക്ഷണം ശക്തമാക്കും

Aswathi Kottiyoor

സൗ​ജ​ന്യ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

ജില്ലയിൽ റഗ്ബിക്കും കളിത്തട്ട് ഒരുക്കുന്നു……………

Aswathi Kottiyoor
WordPress Image Lightbox