24.9 C
Iritty, IN
October 4, 2024
  • Home
  • kannur
  • ദു​ര​ന്തനി​വാ​ര​ണ രം​ഗ​ത്ത് യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡി​ന്‍റെ സ​ന്ന​ദ്ധസേ​ന
kannur

ദു​ര​ന്തനി​വാ​ര​ണ രം​ഗ​ത്ത് യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡി​ന്‍റെ സ​ന്ന​ദ്ധസേ​ന

ക​ണ്ണൂ​ർ: ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​നി​ര പോ​രാ​ളി​ക​ളെ സ​ജ്ജ​മാ​ക്കു​ക​യാ​ണ് യു​വ​ജ​ന​ക്ഷേ​മ​ബോ​ർ​ഡ്. ഇ​തി​നാ​യി യു​വ​ജ​ന ക്ഷേ​മ​ബോ​ർ​ഡ് രൂ​പീ​ക​രി​ച്ച ആ​ക്‌ഷ​ൻ ഫോ​ഴ്സ് ക്യാ​പ്റ്റ​ൻമാ​രു​ടെ പ​രി​ശീ​ല​ന പ​രി​പാ​ടി ആ​രം​ഭി​ച്ചു. ജി​ല്ല​യി​ലെ മു​ഴു​വ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള 75 പ്ര​തി​നി​ധി​ക​ൾ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ജി​ല്ല​യി​ലെ ഓ​രോ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും 18നും 30​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള യു​വ​തീ-യു​വാ​ക്ക​ൾ​ക്കാ​ണ് പ​രി​ശീ​ല​നം. ഓ​രോ വാ​ർ​ഡി​ൽനി​ന്നും ര​ണ്ടുപേ​രി​ൽ കു​റ​യാ​തെ സേ​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും. ഇ​തി​നു​പു​റ​മേ പ​ഞ്ചാ​യ​ത്ത് അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഞ്ചുപേ​ര​ട​ങ്ങി​യ വ​നി​ത​ക​ളു​ടെ പ്ര​ത്യേ​ക ഗ്രൂ​പ്പും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

കാ​ഞ്ഞി​ര​ങ്ങാ​ട് ഇ​ൻ​ഡോ​ർ പാ​ർ​ക്കി​ലാ​ണ് സ​ന്ന​ദ്ധസേ​ന​യ്ക്കു​ള്ള പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​ത്. ര​ണ്ടു ദി​വ​സ​ത്തെ പ​രി​ശീ​ല​നപ​രി​പാ​ടി​യി​ൽ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്‌​മെ​ന്‍റ്, പ്ര​ഥ​മ ശു​ശ്രൂ​ഷ, വി​മു​ക്തി, പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ്, പോ​ലീ​സ് പ​രേ​ഡ് ട്രെ​യി​നിം​ഗ്, ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി, പോ​ലീ​സ് നി​യ​മ​സ​ഹാ​യ​വും പ​രി​ര​ക്ഷ​യും തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​രു​ടെ ക്ലാ​സു​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ജി​ല്ലാ​ത​ല​ത്തി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച സേ​ന​യു​ടെ ക്യാ​പ്റ്റ​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ലു​ള്ള യു​വ​ജ​ന സേ​നാം​ഗ​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കും. ഇ​വ​ർ​ക്കാ​യു​ള്ള പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും യു​വ​ജ​ന​സേ​ന പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കും. പ്ര​കൃ​തിക്ഷോ​ഭ​ങ്ങ​ൾ, ദു​ര​ന്ത​ങ്ങ​ൾ, മ​ഹാ​മാ​രി​ക​ൾ തു​ട​ങ്ങി ഏ​തു പ്ര​തി​സ​ന്ധിഘ​ട്ട​ങ്ങ​ളി​ലും ഏ​തൊ​രാ​ൾ​ക്കും പ്ര​തി​ഫ​ലേ​ച്ഛ​യി​ല്ലാ​തെ കൈ​ത്താ​ങ്ങാ​കു​ക എ​ന്ന​താ​ണ് യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.

യു​വ​ജ​ന സ​ന്ന​ദ്ധ ക​ർ​മ​സേ​ന ക്യാ​പ്റ്റ​ൻ​മാ​ർ​ക്കു​ള്ള പരിശീലനപരിപാടിയുടെ ഉദ്ഘാടനം ത​ദ്ദേ​ശ സ്വ​യംഭ​ര​ണ മ​ന്ത്രി എം.​വി ഗോ​വി​ന്ദ​ൻ നിർവഹിച്ചു. സി.​എം. കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രേം ​ജി. പ്ര​കാ​ശ് ക്ലാ​സെ​ടു​ത്തു. കെ. ​മ​നു​രാ​ജ്, യൂ​ത്ത് ആ​ക്‌ഷ​ൻ ഫോ​ഴ്‌​സ് ജി​ല്ലാ ക്യാ​പ്റ്റ​ൻ പി. ​അ​നു​രാ​ഗ് എ​ന്നി​വ​ർ പ്രസംഗിച്ചു.

Related posts

കേ​ര​ള​ത്തി​ന്‍റെ മു​ഖഛാ​യ മാ​റ്റി ദേ​ശീ​യ​പാ​താ വി​ക​സ​നം

Aswathi Kottiyoor

ജില്ലയില്‍ 429 പേര്‍ക്ക് കൂടി കൊവിഡ്

Aswathi Kottiyoor

യൂ​ണി​ഫോം സേ​നാ ജോ​ലിസാ​ധ്യ​ത; കാ​യി​ക പ​രി​ശീ​ല​ന പ​ദ്ധ​തി​ക്ക് തു​ട​ക്കം

Aswathi Kottiyoor
WordPress Image Lightbox