24.7 C
Iritty, IN
July 2, 2024
  • Home
  • kannur
  • പു​ഴ​യി​ൽ മു​ങ്ങി​ത്താ​ഴ്ന്നു ബോ​ട്ട് യാ​ത്രി​ക​ർ; ര​ക്ഷ​ിച്ചു.. ദാ ഇങ്ങനെ
kannur

പു​ഴ​യി​ൽ മു​ങ്ങി​ത്താ​ഴ്ന്നു ബോ​ട്ട് യാ​ത്രി​ക​ർ; ര​ക്ഷ​ിച്ചു.. ദാ ഇങ്ങനെ

വ​ള​പ​ട്ട​ണം പാ​ല​ത്തി​നു താ​ഴെ ബോ​ട്ട് ജെ​ട്ടി​ക്ക് സ​മീ​പം പു​ഴ​യി​ൽ മു​ങ്ങി​ത്താ​ഴു​ന്ന ബോ​ട്ട് യാ​ത്ര​ക്കാ​ർ ര​ക്ഷ​യ്ക്കാ​യി നി​ല​വി​ളി​ക്കു​ന്നു.

പാ​ല​ത്തി​ന് മു​ക​ളി​ലൂ​ടെ പോ​കു​ന്ന യാ​ത്ര​ക്കാ​ർ പ​രി​ഭ്രാ​ന്ത​രാ​യി വാ​ഹ​നം നി​ർ​ത്തി. അ​പ്പോ​ഴേ​ക്കും ഓ​റ​ഞ്ച് യൂ​ണി​ഫോം അ​ണി​ഞ്ഞ കു​റ​ച്ചു​പേ​ർ ര​ക്ഷാ​ബോ​ട്ടു​മാ​യി വെ​ള്ള​ത്തി​ലി​റ​ങ്ങി.

ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ (എ​ൻ​ഡി​ആ​ർ​എ​ഫ്) മോ​ക് ഡ്രി​ല്ലി​നാ​ണ് ത​ങ്ങ​ൾ സാ​ക്ഷ്യം​വ​ഹി​ച്ച​തെ​ന്ന് അ​റി​ഞ്ഞ​തോ​ടെ കൂ​ടി​നി​ന്ന​വ​രു​ടെ പ​രി​ഭ്രാ​ന്തി ആ​ശ്വാ​സ​ത്തി​ന് വ​ഴി​മാ​റി.

ഇ​ന്ന​ലെ രാ​വി​ലെ 11 മു​ത​ലാ​ണ് മോ​ക്ഡ്രി​ൽ അ​ര​ങ്ങേ​റി​യ​ത്. സേ​ന​യു​ടെ​യും വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന മു​ന്നൊ​രു​ക്കം പ​രി​ശോ​ധി​ക്കാ​നാ​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി ചേ​ർ​ന്ന് ത​മി​ഴ്നാ​ട്ടി​ലെ ആ​ർ​ക്കോ​ണം ആ​സ്ഥാ​ന​മാ​യു​ള്ള എ​ൻ​ഡി​ആ​ർ​എ​ഫ് നാ​ലാം ബ​റ്റാ​ലി​യ​ൻ മോ​ക് ഡ്രി​ൽ ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി കേ​ര​ള​ത്തി​ൽ തു​ട​ർ​ച്ച​യാ​യി വെ​ള്ള​പ്പൊ​ക്ക​വും മ​റ്റ് പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളും ഉ​ണ്ടാ​കു​ന്ന​തി​നാ​ൽ അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി സേ​ന​യെ സ​ജ്ജ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു മോ​ക് ഡ്രി​ൽ. ഫ​യ​ർ ആ​ൻ​ഡ് റെ​സ്‌​ക്യൂ, പോ​ലീ​സ്, ആ​രോ​ഗ്യം, റ​വ​ന്യൂ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി. ബോ​ട്ട് മ​റി​ഞ്ഞാ​ൽ ചെ​
യ്യേ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണു ന​ട​ത്തി​യ​ത്.

ബോ​ട്ട് മ​റി​ഞ്ഞ​യു​ട​ൻ പ്രാ​ദേ​ശി​ക​മാ​യ ഫ​യ​ർ ആ​ൻ​ഡ് റ​സ്‌​ക്യൂ ടീം ​ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി എ​ത്തി​ച്ചേ​രു​ന്നു, ഒ​രാ​ളെ ര​ക്ഷി​ച്ച് ക​ര​യ്ക്കെ​ത്തി​ക്കു​ന്നു, ആ​രോ​ഗ്യ​വി​ഭാ​ഗം പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു,

ര​ണ്ടു​പേ​ർ മു​ങ്ങി​ത്താ​ഴു​ന്നു​വെ​ന്ന വി​വ​രം ര​ക്ഷ​പെ​ട്ട​യാ​ളി​ൽ​നി​ന്നും ല​ഭി​ച്ച​തി​നാ​ൽ എ​ൻ​ഡി​ആ​ർ​എ​ഫി​ന്‍റെ സ​ഹാ​യം തേ​ടു​ന്നു, ടീം ​സ്ഥ​ല​ത്തെ​ത്തി ര​ണ്ട് ബോ​ട്ടു​ക​ളി​ലാ​യി അ​വ​രെ ര​ക്ഷി​ക്കു​ന്നു, അ​വ​ർ​ക്കും പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു…​തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് ആ​വി​ഷ്‌​ക​രി​ച്ച​ത്.

എ​ഡി​എം കെ.​കെ. ദി​വാ​ക​ര​ൻ, ഡ​പ്യൂ​ട്ടി ക​ള​ക്‌​ട​ർ ഡി. ​മേ​രി​ക്കു​ട്ടി, എ​ൻ​ഡി​ആ​ർ​എ​ഫ് അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​റും ടീം ​ക്യാ​പ്റ്റ​നു​മാ​യ പ്ര​വീ​ൺ എ​സ്. പ്ര​സാ​ദ്, ഇ​ൻ​സ്പെ​ക്‌​ട​ർ കെ.​കെ. ച​വാ​ൻ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​കെ. അ​ശോ​ക് കു​മാ​ർ, എ​ൻ. പ്ര​മോ​ദ്, 25 ജ​വാ​ന്മാ​ർ, ക​ണ്ണൂ​ർ ത​ഹ​സി​ൽ​ദാ​ർ വി.​വി. രാ​ധാ​കൃ​ഷ്ണ​ൻ,

ഡ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ കെ.​വി. ഷാ​ജു, വ​ള​പ​ട്ട​ണം സി​ഐ രാ​ജേ​ഷ് മാം​ഗ​ല​ത്ത്, ജി​ല്ലാ അ​ഗ്‌​നി​ശ​മ​ന സേ​ന ഓ​ഫീ​സ​ർ ബി. ​രാ​ജ്, ക​ണ്ണൂ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​വി. ല​ക്ഷ്മ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

നാളെ കണ്ണൂർ ജില്ലയിൽ റെഡ് അലേർട്ട്

Aswathi Kottiyoor

കൂത്തുപറമ്പിൽ 
ഷീ ലോഡ്ജ് ഒരുങ്ങി

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox