27.8 C
Iritty, IN
July 7, 2024
  • Home
  • Iritty
  • പാഥേയം; പൊതിച്ചോർ വിതരണ പദ്ധതി ഉദ്ഘാടനം
Iritty

പാഥേയം; പൊതിച്ചോർ വിതരണ പദ്ധതി ഉദ്ഘാടനം

വിശപ്പുരഹിത ഇരിട്ടി പട്ടണം എന്ന ലക്ഷ്യവുമായി നാഷണൽ സർവീസ് സ്കീം ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘പാഥേയം’ പൊതിച്ചോർ വിതരണ പദ്ധതിക്ക് ഇന്ന് ഇരിട്ടിയിൽ തുടക്കമായി. ഇരിട്ടി നഗരത്തിൽ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർക്ക് ഉച്ചഭക്ഷണം നൽകുന്നതിനായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ. എസ്. എസ് യൂണിറ്റ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഇത്.

എല്ലാ വെള്ളിയാഴ്ചയും എൻ. എസ്. എസ് വളണ്ടിയർമാരായ വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് പ്രത്യേകം തയ്യാറാക്കി കൊണ്ടുവരുന്ന ഉച്ചഭക്ഷണ പൊതിച്ചോർ ഇരിട്ടിയിലെത്തിച്ച് അശരണർക്ക് കൈമാറുകയാണ് ലക്ഷ്യം.

ഇരിട്ടി പഴയ ബസ് സ്റ്റാൻ്റിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ വി. പി അബ്ദുൾ റഷീദ് അധ്യക്ഷനായി. പ്രിൻസിപ്പാൾ കെ. ഇ ശ്രീജ മുഖ്യ പ്രഭാഷണം നടത്തി. എൻ. എസ്. എസ് പ്രോഗ്രാം ഓഫിസർ ഇ. പി അനീഷ് കുമാർ പദ്ധതി വിശദീകരിച്ചു.

പി. ടി. എ പ്രസിഡന്റ് കെ. പി രാമകൃഷ്ണൻ, അധ്യാപകരായ കെ. വി സുജേഷ് ബാബു, മുരളീധരൻ, ദീപ റോയി, ബിജുകുമാർ, ജീബ എന്നിവർ സംസാരിച്ചു.

Related posts

പ്രതിഷേധ ധർണ്ണ നടത്തി

Aswathi Kottiyoor

ഇരിട്ടി ടൗണിൽ ട്രാഫിക് പരിഷ്കരണത്തിന് മുന്നോടിയായി ബോർഡുകൾ സ്ഥാപിച്ചു ………..

Aswathi Kottiyoor

ജീവിതസുഖം ആസ്വദിക്കണമെങ്കിൽ ശരീരത്തെ വിഗ്രഹതുല്യമാക്കണം – നിഷാറാണി ടീച്ചർ

Aswathi Kottiyoor
WordPress Image Lightbox