24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • ജനകീയ പാതയോര ശുചീകരണം മാര്‍ച്ച് 1 ന് നടക്കും
kannur

ജനകീയ പാതയോര ശുചീകരണം മാര്‍ച്ച് 1 ന് നടക്കും

പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ പദ്ധതി പ്രകാരം കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായുള്ള ജനകീയ പാതയോര ശുചീകരണം മാര്‍ച്ച് 1 ന് നടക്കും. ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗത്തിലാണ് തീരുമാനം.
പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ പദ്ധതി പ്രകാരം ജില്ലയില്‍ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായാണ് കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് ജനകീയ പാതയോര ശുചീകരണം നടത്തുന്നത്. മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് കണിച്ചാര്‍, കൊളക്കാട്, 29ാം മൈല്‍ ചുരം പാത എന്നീ പ്രധാന പാതകള്‍ ശുചീകരിക്കുവാനാണ് തീരുമാനമെടുത്തിട്ടുള്ളത്.
ഇതിനായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍പഞ്ചായത്ത് ജനപ്രതിനിധികള്‍, ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വ്യാപാരികള്‍, പോലീസ്, ഫയര്‍ഫോഴ്സ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റ് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, വിവിധ സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവരെയെല്ലാം കൂട്ടിയോജിപ്പിച്ച് കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
യോഗത്തില്‍ വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് വടശേരി, പഞ്ചായത്ത് അംഗങ്ങളായ ഷോജറ്റ് ചന്ദ്രന്‍കുന്നേല്‍, വി. കെ ശ്രീകുമാര്‍, പഞ്ചായത്ത് സെക്രട്ടറി എന്‍. പ്രദീപന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ. കെ സുരേന്ദ്രന്‍, വിവിധ രാഷ്ട്രീയ സന്നദ്ധ സംഘടന പ്രതിനിധികളായ കെ. കെ ശ്രീജിത്ത്, ബ്രിട്ടോ ജോസ്, എം. വി നാരായണന്‍, സിഡിഎസ്
ചെയര്‍പേഴ്സണ്‍ സനില അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ൽ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ്

Aswathi Kottiyoor

മാലിന്യം തള്ളലും തെരുവ് കച്ചവടവും; പിടിമുറുക്കി കോർപറേഷൻ

Aswathi Kottiyoor

ഒ​ന്ന്​ മു​ത​ൽ ഒ​മ്പ​ത്​ വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഇ​ത്ത​വ​ണ പ​രീ​ക്ഷ ഒ​ഴി​വാ​ക്കും…………….

Aswathi Kottiyoor
WordPress Image Lightbox