23.1 C
Iritty, IN
September 16, 2024
  • Home
  • kannur
  • കുറ്റ്യാടി–- – നാദാപുരം–- -മട്ടന്നൂർ -വിമാനത്താവളം നാലുവരിപ്പാതയുടെ രൂപരേഖ തയ്യാറായി
kannur

കുറ്റ്യാടി–- – നാദാപുരം–- -മട്ടന്നൂർ -വിമാനത്താവളം നാലുവരിപ്പാതയുടെ രൂപരേഖ തയ്യാറായി

കുറ്റ്യാടി–- – നാദാപുരം–- -മട്ടന്നൂർ -വിമാനത്താവളം നാലുവരിപ്പാതയുടെ രൂപരേഖ തയ്യാറായി. 52.2 കി.മീറ്റർറോഡിനായുള്ള അലൈൻമെന്റിനാണ് അംഗീകാരമായത്.
കോഴിക്കോട് ജില്ലാ അതിർത്തിയായ പെരിങ്ങത്തൂർ പുഴ കടന്ന് ടൗണിന്റെ വലതുഭാഗത്തുകൂടി കണ്ടോത്ത്‌ ക്ഷേത്രത്തിന് സമീപമാണ് പാതയെത്തുക. മേക്കുന്ന് ടൗണിനെ പൂർണമായും ഒഴിവാക്കി ആരോഗ്യ കേന്ദ്രത്തിന് മുന്നിലുള്ള നിലവിലെ റോഡിലെത്തും. മേനപ്രം ഈസ്റ്റ് യുപി സ്‌കൂളിന് പിറകിലൂടെ കൊളായി വയൽ വഴി പെരിങ്ങളം വില്ലേജ് ഓഫീസിന് മുന്നിലെത്തും. കീഴ്മാടം ടൗണിന്റെ വലതു ഭാഗത്തുകൂടി വലിയാണ്ടി പീടിക കടന്ന് പൂക്കോം ടൗണിനെ ഒഴിവാക്കി മീത്തലെ പൂക്കോത്തെ നിലവിലുള്ള റോഡിൽ എത്തിച്ചേരും. പൂക്കോം എംഎൽപിയുടെസമീപത്തുകൂടെ സരോമ ബസ്‌സ്റ്റോപ്പ് കടന്ന് വലതുഭാഗത്തു കൂടി പാനൂർ ബസ്‌സ്റ്റാൻഡ്‌ ജങ്‌ഷനിൽ എത്തും. ഇവിടെനിന്നും 200 മീറ്റർ ഇടത്തോട്ട് മാറി നജാത്ത് സ്‌കൂൾ വഴി ഗുരുസന്നിധിക്ക് സമീപമാണ് ചേരുക. വള്ളങ്ങാട് പെട്രോൾ പമ്പിന് അരികിലുള്ള മൊകേരി റോഡുവഴി മാക്കൂൽ പീടികയിലെത്തി വീണ്ടും നിലവിലെ റോഡിലെത്തും. പാത്തിപ്പാലം – കൂത്തുപറമ്പ് റോഡിന്റെ വലതുഭാഗത്തുകൂടി പൂക്കോട് ജങ്ഷനിലെത്തും. കോഴിക്കോട് ജില്ലയിലെ നാദാപുരം, കല്ലാച്ചി, കക്കട്ട് ടൗണുകളെ ഒഴിവാക്കി പയന്തോങ്ങ് – ആലിയാട്ട് റോഡുവഴി ആവലോത്ത് എത്തുംവിധം ബൈപ്പാസും നിർമിക്കും.

Related posts

ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച വാ​ക്‌​സി​നേ​ഷ​ന്‍ ഉ​ണ്ടാ​വി​ല്ലെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം….

Aswathi Kottiyoor

കല്യാണങ്ങളിൽ ഹരിതചട്ടം നിർബന്ധമാക്കി

Aswathi Kottiyoor

കാട്ടാന ശല്യം; സൗരോര്‍ജ്ജ തൂക്ക് വേലി സ്ഥാപിക്കാന്‍ തീരുമാനം

Aswathi Kottiyoor
WordPress Image Lightbox