23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • കൃഷിഭൂമി കുറയുന്നു ; കാ​ർ​ഷി​കേ​ത​ര ഉ​പ​യോ​ഗ​ങ്ങ​ൾ​ക്കാ​യി ഭൂമി വ​ൻ​തോ​തി​ൽ വകമാറ്റുന്നു
Kerala

കൃഷിഭൂമി കുറയുന്നു ; കാ​ർ​ഷി​കേ​ത​ര ഉ​പ​യോ​ഗ​ങ്ങ​ൾ​ക്കാ​യി ഭൂമി വ​ൻ​തോ​തി​ൽ വകമാറ്റുന്നു

സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് കാ​​​​​​ർ​​​​​​ഷി​​​​​​കേ​​​​​​ത​​​​​​ര പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​യി ഭൂ​​​​​​മി ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ൽ വ​​​​​​ൻ വ​​​​​​ർ​​​​​​ധ​​​​​​ന. 2005 മു​​​​​​ത​​​​​​ൽ 15 വ​​​​​​ർ​​​​​​ഷ​​​​​​ത്തെ ക​​​​​​ണ​​​​​​ക്കു പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ക്കു​​​​​​ന്പോ​​​​​​ഴാ​​​​​​ണ് കാ​​​​​​ർ​​​​​​ഷി​​​​​​കേ​​​​​​ത​​​​​​ര ഉ​​​​​​പ​​​​​​യോ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​യി വ​​​​​​ൻ​​​​​​തോ​​​​​​തി​​​​​​ൽ ഭൂ​​മി വ​​​​​​ക​​​​​​മാ​​​​​​റ്റു​​​​​​ന്ന​​​​​​താ​​​​​​യി വ്യ​​​​​​ക്ത​​​​​​മാ​​​​​​കു​​​​​​ന്ന​​​​​​ത്.

സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് 2005-ൽ 3,70,322 ​​​​​​ഹെ​​​​​​ക്ട​​​​​​ർ കാ​​​​​​ർ​​​​​​ഷി​​​​​​കേ​​​​​​ത​​​​​​ര ആ​​​​​​വ​​​​​​ശ്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​യി ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ചി​​​​​​രു​​​​​​ന്നു. എ​​ന്നാ​​ൽ 2020ൽ ​​ഇ​​ത് 4,55,897 ഹെ​​​​​​ക്ട​​​​​​ർ ആ​​യി വ​​​​​​ർ​​​​​​ധി​​​​​​ച്ചു. അ​​​​​​താ​​​​​​യ​​​​​​ത്, 15 വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​നി​​​​​​ടെ 85,575 ഹെ​​​​​​ക്ട​​​​​​റാ​​​​​​ണ് കാ​​​​​​ർ​​​​​​ഷി​​​​​​കേ​​​​​​ത​​​​​​ര ഉ​​​​​​പ​​​​​​യോ​​​​​​ഗ​​​​​​ത്തി​​​​​​ലേ​​​​​​ക്കു മാ​​​​​​റ്റ​​​​​​പ്പെ​​​​​​ട്ട​​​​​​ത്. 2015ൽ 4,34,646 ​​ഹെ​​​​​​ക്ട​​​​​​ർ ആ​​​​​​യി​​​​​​രു​​​​​​ന്നു കാ​​​​​​ർ​​​​​​ഷി​​​​​​കേ​​​​​​ത​​​​​​ര ഉ​​​​​​പ​​​​​​യോ​​​​​​ഗ​​​​​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന​​​​​​ത്. ഇ​​​​​​താ​​​​​​ണ് 2020 -ൽ 4.5 ​​​​​​ല​​​​​​ക്ഷം ഹെ​​​​​​ക്ട​​​​​​റി​​​​​​നു മു​​​​​​ക​​​​​​ളി​​​​​​ലെ​​​​​​ത്തി​​​​​​യ​​​​​​ത്.

തു​​​​​​ട​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യ വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ളി​​​​​​ൽ കാ​​​​​​ർ​​​​​​ഷി​​​​​​കേ​​​​​​ത​​​​​​ര ഉ​​​​​​പ​​​​​​യോ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​യി ഭൂ​​​​​​മി മാ​​​​​​റ്റ​​​​​​പ്പെ​​​​​​ടു​​​​​​ന്നു​​​​​​വെ​​​​​​ന്നാ​​​​​​ണ് ഈ ​​​​​​രേ​​​​​​ഖ​​​​​​ക​​​​​​ൾ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കു​​​​​​ന്ന​​​​​​ത്. സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് കൃ​​​​​​ഷി ഇ​​​​​​റ​​​​​​ക്കു​​​​​​ന്ന സ്ഥ​​​​​​ല​​​​​​ത്തി​​​​​​ന്‍റെ അ​​​​​​ള​​​​​​വി​​​​​​ൽ വ​​​​​​ൻ കു​​​​​​റ​​​​​​വും ഉ​​​​​​ണ്ടാ​​​​​​കു​​​​​​ന്നു​​​​​​ണ്ട്. 2005-ൽ 21,32,483 ​​​​​​ഹെ​​​​​​ക്ട​​റി​​ൽ കൃ​​ഷി​​യു​​ണ്ടാ​​യി​​​​​​രു​​​​​​ന്ന​​​​​​ത് 2020 ആ​​​​​​യ​​​​​​പ്പോ​​​​​​ൾ 20,26,064 ഹെ​​​​​​ക്ട​​​​​​റാ​​​​​​യി ചു​​​​​​രു​​​​​​ങ്ങി. വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​ൽ ഒ​​​​​​ന്നി​​​​​​ലേ​​​​​​റെ ത​​​​​​വ​​​​​​ണ കൃ​​​​​​ഷി ഇ​​​​​​റ​​​​​​ക്കു​​​​​​ന്ന ഭൂ​​​​​​മി​​​​​​യു​​​​​​ടെ അ​​​​​​ള​​​​​​വ് വലിയതോതിൽ കു​​​​​​റ​​​​​​ഞ്ഞു. 8,53,244 ഹെ​​​​​​ക്ട​​​​​​ർ പ്ര​​​​​​ദേ​​​​​​ശ​​​​​​ത്ത് 2005 വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​ൽ ഒ​​​​​​ന്നി​​​​​​ല​​​​​​ധി​​​​​​കം ത​​​​​​വ​​​​​​ണ കൃ​​​​​​ഷി ഇ​​​​​​റ​​​​​​ക്കി​​​​​​യി​​​​​​രു​​​​​​ന്ന സ്ഥാ​​​​​​ന​​​​​​ത്ത് ഇ​​​​​​പ്പോ​​​​​​ൾ 5,60,388 ഹെ​​ക്ട​​റേ ഉ​​ള്ളൂ. ഉ​​​​​​ത്പാ​​​​​​ദ​​​​​​നം ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന ഭൂ​​​​​​മി 29,85,727 ഹെ​​​​​​ക്ട​​​​​​റി​​​​​​ൽ നി​​​​​​ന്ന് 25,86,452 ആ​​​​​​യും ചു​​​​​​രു​​​​​​ങ്ങി. ഉ​​​​​​ത്പാ​​​​​​ദ​​​​​​ന​​​​​​ത്തി​​​​​​ൽ 2005 നെ ​​​​​​അ​​​​​​പേ​​​​​​ക്ഷി​​​​​​ച്ച് 2020 ആ​​​​​​യ​​​​​​പ്പോ​​​​​​ൾ 13.37 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ കു​​​​​​റ​​​​​​വു​​​​​​മു​​​​​​ണ്ടാ​​​​​​യി.

Related posts

അടിയന്തര ഘട്ടങ്ങളിൽ ഗജവീരന്മാരെ അതിവേഗം രക്ഷാകേന്ദ്രങ്ങളിൽ എത്തിക്കാനും വൈദ്യസഹായം ലഭ്യമാക്കാനും ആന ആംബുലൻസ്‌

Aswathi Kottiyoor

സിൽവർ ലൈൻ : വിദേശവായ്‌പയ്‌ക്ക്‌ അപേക്ഷിക്കാൻ അനുമതി ; സ്ഥലമേറ്റെടുപ്പിന്‌ 3000 കോടി………….

എമിറേറ്റ്സ് ഐ.ഡി, വിസ നിരക്കുകള്‍ വര്‍ധിപ്പിച്ചിച്ച്‌ യുഎഇ

Aswathi Kottiyoor
WordPress Image Lightbox