22.2 C
Iritty, IN
September 27, 2024
  • Home
  • Kottiyoor
  • സഹപാഠിക്ക് വീടു വെക്കാൻ പേപ്പർ ചലഞ്ച്
Kottiyoor

സഹപാഠിക്ക് വീടു വെക്കാൻ പേപ്പർ ചലഞ്ച്

കൊട്ടിയൂർ ഐ. ജെ. എം ഹയർസെക്കൻഡറി സ്കൂളിലെ എൻ. എസ്. എസ് യൂണിറ്റിന്റെ സ്നേഹ വീട് പദ്ധതിയുടെ ഭാഗമായി സഹപാഠിക്ക് നിർമ്മിച്ചു നൽകുന്ന നാലാമത്തെ വീടിന്റെ ധനസമാഹരണത്തിനായി പേപ്പർ ചാലഞ്ചുമായി വളണ്ടിയർമാർ.

സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ അവരുടെ വീടുകളിൽ നിന്ന് പഴയ ന്യൂസ് പേപ്പറുകൾ സമാഹരിച്ച് വിൽപ്പന നടത്തിയാണ് വീടിനുള്ള തുക കണ്ടെത്തുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ 10000 രൂപയോളം സമാഹരിക്കാനായതിന്റെ സന്തോഷത്തിലാണ് കുട്ടികൾ.

ഇതോടൊപ്പം തന്നെ ഉദാരമതികളിൽ നിന്നും അധ്യാപകരുടെയും രക്ഷകതൃ സമിതിയുടെയും മാനേജ്മെന്റിന്റെയും സഹായവും സമാഹരിച്ചാണ് വീട് പണി പുരോഗമിക്കുന്നത്.

Related posts

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാനില്ല; രണ്ട് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു

Aswathi Kottiyoor

പാൽചുരം ചുരത്തിൽ പോത്തിൻ്റെ ജഡം തോട്ടിൽ ഉപേക്ഷിച്ച നിലയിൽ………..

Aswathi Kottiyoor

പണപ്പെരുപ്പ നിരക്കുകള്‍ വരാനിരിക്കെ വിപണിയില്‍ നേട്ടമില്ലാതെ തുടക്കം.

Aswathi Kottiyoor
WordPress Image Lightbox