24.5 C
Iritty, IN
November 28, 2023
  • Home
  • National
  • കാലത്തെ അധിജീവിക്കാനായില്ല; ന്യൂട്ടന്റെ ആപ്പിള്‍ മരം വീണു
National

കാലത്തെ അധിജീവിക്കാനായില്ല; ന്യൂട്ടന്റെ ആപ്പിള്‍ മരം വീണു

മനുഷ്യ ചരിത്രത്തില്‍ ഒരു മരത്തിന് എത്രത്തോളം സ്ഥാനമുണ്ടെന്ന് അറിയാമോ? ഗുരുത്വാകര്‍ഷണ നിയമം കണ്ടെത്തിയതിന് എത്രത്തോളം പ്രാധാന്യമുണ്ടോ, അത്രത്തോളം തന്നെ! ഭൂഗുരുത്വനിയമം കണ്ടെത്താന്‍ ഐസക് ന്യൂട്ടന് പ്രേരണയായ ആപ്പിള്‍ മരത്തിന്റെ ജനിതക പകര്‍പ്പിലൊന്ന് കടപുഴകി വീണു. ലണ്ടനിലെ കേംബ്രിജ് സര്‍വകലാശാലയില്‍ പരിപാലിച്ച് വന്നിരുന്ന ആപ്പിള്‍ മരത്തിന്റെ ക്ലോണ്‍ ചെയ്ത മരമാണ് കടപുഴകി വീണത്.

വെള്ളിയാഴ്ച വീശിയടിച്ച ശക്തമായ യൂണിഷ് കൊടുങ്കാറ്റാണ് മരത്തെ നിലംപതിപ്പിച്ചത്. 1954-ല്‍ നട്ട മരം കഴിഞ്ഞ 68 വര്‍ഷമായി സര്‍വകലാശാലയിലെ സസ്യോദ്യാനത്തില്‍ പരിപാലിച്ച് വരികയായിരുന്നു.
ആപ്പിള്‍മരത്തില്‍ ഉണ്ടായിരുന്ന ഹണി ഫംഗസ് ബാധ പ്രതികൂലമായി ബാധിച്ചെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കടപുഴകി വീണ ആപ്പിള്‍ മരത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നു. ഇതുള്‍പ്പെടെ മൂന്നുമരങ്ങളാണ് ഐസക് ന്യൂട്ടന്റെ ആപ്പിള്‍ മരത്തിന്റെ ജനിതക പകര്‍പ്പായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. ഇംഗ്ലണ്ടിലെ തന്നെ ലിങ്കണ്‍ഷയറിലെ ന്യൂട്ടന്റെ ജന്മസ്ഥലത്താണ് യഥാര്‍ഥ ആപ്പിള്‍ മരമുള്ളത്.

Related posts

രാജ്യത്ത് 6561 പേര്‍ക്ക് കൂടി കൊവിഡ്; 142 മരണം

Aswathi Kottiyoor

സംസാരം ശല്യമായാൽ സൗദിയിൽ പിഴ വീഴും; ശബ്ദമര്യാദ പ്രധാനം.

Aswathi Kottiyoor

ആശങ്ക! കൊവിഡ് മരണനിരക്ക് ഉയര്‍ന്നേക്കും; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍………..

admin
WordPress Image Lightbox