വനേതര പ്രദേശങ്ങളിൽ വൃക്ഷങ്ങൾ വച്ചു പിടിപ്പിക്കുന്നതിനും പരിപാലനത്തിനുമായി വനം- തദ്ദേശ വകുപ്പുകൾ സംയുക്തമായി തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി /”വൃക്ഷസമൃദ്ധി ’ നടപ്പാക്കും. തൊഴിലുറപ്പു പദ്ധതിയിൽ പെടുത്തി വൃക്ഷസമൃദ്ധി നടപ്പാക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി.
വനേതര പ്രദേശങ്ങളിൽ പ്രത്യേകിച്ചു പൊതു- സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലാണ് നടപ്പാക്കുന്നത്. നേരത്തെ കരാർ അടിസ്ഥാനത്തിൽ നൽകിയിരുന്ന പ്രവൃത്തി, തൊഴിലുറപ്പ് പദ്ധതി വഴി നടപ്പാക്കുന്നതോടെ ഗ്രാമീണ മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കും.