24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • ഒന്നുമുതൽ ഒമ്പതുവരെ 2.9 ലക്ഷം കുട്ടികൾ സ്‌കൂളിലേക്ക്‌
kannur

ഒന്നുമുതൽ ഒമ്പതുവരെ 2.9 ലക്ഷം കുട്ടികൾ സ്‌കൂളിലേക്ക്‌

ജില്ലയിൽ ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിൽ തിങ്കളാഴ്‌ച 2.9 ലക്ഷം കുട്ടികൾ സ്‌കൂളിലെത്തും. മുഴുവൻ കുട്ടികളുമായി മുഴുവൻ സമയ ക്ലാസുകൾ തുടങ്ങുന്ന തിങ്കളാഴ്‌ച 2,90,795 പേർ സ്‌കൂളിലെത്തുമെന്നാണ്‌ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ.
രണ്ട്‌ വർഷത്തെ ഇടവേളയ്ക്കുശേഷം ജില്ലയിൽ 1309 സ്കൂളുകളിലാണ്‌ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ക്ലാസ്‌ തുടങ്ങുന്നത്‌. കോവിഡ്‌ പശ്‌ചാത്തലത്തിൽ 2020 മാർച്ച്‌ പത്തിനാണ്‌ അവസാനമായി മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ക്ലാസുകൾ നടന്നത്‌.
ക്ലാസ്‌ തുടങ്ങുന്നതിന്റെ മുന്നോടിയായി വിപുലമായ ശുചീകരണപ്രവർത്തനങ്ങളാണ്‌ കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി സ്‌കൂളുകളിൽ നടന്നത്‌.

Related posts

കോവിഡ് വ്യാപനം: അടിസ്ഥാന നിയന്ത്രണങ്ങളിലേക്ക് മടങ്ങേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി………

Aswathi Kottiyoor

മുണ്ടേരിക്കടവ് ഇക്കോ ടൂറിസം പദ്ധതി; പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി ഏഴിന്

Aswathi Kottiyoor

മ​ല​ബാ​റി​ന്‍റെ വ​ലി​യ ഇ​ട​യ​ൻ എഴു​പ​ത്ത​ഞ്ചി​ന്‍റെ നി​റ​വി​ൽ

Aswathi Kottiyoor
WordPress Image Lightbox