25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • കുടകിലേക്ക് സഞ്ചാരികളുടെ തിരക്ക്
kannur

കുടകിലേക്ക് സഞ്ചാരികളുടെ തിരക്ക്

രണ്ടു വര്‍ഷത്തോളമായി തുടര്‍ന്ന നിയന്ത്രണങ്ങളുടെ ചുരംപാത പിന്നിട്ടതോടെ തലശ്ശേരി – കുടക് അന്തര്‍സംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം പാതയില്‍ തിരക്കേറി.
ഇന്നലെ ഈ റൂട്ടില്‍ നല്ല തിരക്കായിരുന്നു. വാരാന്ത അവധി ആസ്വദിക്കാനായി കുടുംബസമേതമാണ് പലരും ചുരം കടന്നത്.

രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് കടന്നുപോകാമെന്ന നിലയിലേക്ക് ചുരുക്കിയതോടെ ചുരംപാത വഴിയുള്ള യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയായിരുന്നു. ഇതോടെ കുടകിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും സജീവമാകുകയാണ്. ബൈലക്കുപ്പ സുവര്‍ണക്ഷേത്രം, ദുബാരെ എലിഫന്റ് പാര്‍ക്ക്, കാവേരി നിസര്‍ഗധമ എന്നിവിടങ്ങളിലേക്കും സഞ്ചാരികളുടെ തിരക്കായി. കേരളത്തില്‍ നിന്നുള്ള സഞ്ചാരികളാണ് ഇവിടങ്ങളില്‍ ഏറെയും എത്തിയിരുന്നത്.
കണ്ണൂര്‍, തലശ്ശേരി തുടങ്ങിയ പ്രധാന പട്ടണങ്ങളില്‍ നിന്നും കര്‍ണാടകത്തിലെ ബംഗളൂരു, മൈസൂരു തുടങ്ങിയ പട്ടണങ്ങളിലേക്ക് രാത്രികാലങ്ങളില്‍ കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും ആര്‍. ടി. സി ഉള്‍പ്പെടെ അന്‍പതോളം ടൂറിസ്റ്റുബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. പാതയില്‍ നിയന്ത്രണങ്ങള്‍ വന്നതോടെ ഇത്തരം ബസുകളും യാത്രക്കാരും ഇല്ലാതാവുകയും നിരവധി രാത്രികാല ഹോട്ടലുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നിലയ്ക്കുകയുമായിരുന്നു. ഇത്തരം സ്ഥാപനങ്ങളെല്ലാം വീണ്ടും തുറക്കാനുള്ള തയാറെടുപ്പിലാണ്.

Related posts

മാ​ഹി​ തിരുനാൾ; ന​ഗ​ര​പ്ര​ദ​ക്ഷി​ണം നാ​ളെ

Aswathi Kottiyoor

ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്രം ര​ണ്ടു ദി​വ​സം അ​ട​ച്ചി​ടും

Aswathi Kottiyoor

ക​ണ്ണൂ​ർ ജി​ല്ല​യ്ക്ക് ഡ​ൽ​ഹി​യി​ൽ​നി​ന്ന് ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റ​റു​ക​ൾ ന​ൽ​കി

Aswathi Kottiyoor
WordPress Image Lightbox