26.8 C
Iritty, IN
July 5, 2024
  • Home
  • Peravoor
  • മണത്തണ സർവീസ് സഹകരണ ബാങ്ക് വാർഷികാഘോഷം
Peravoor

മണത്തണ സർവീസ് സഹകരണ ബാങ്ക് വാർഷികാഘോഷം

പേരാവൂർ: മണത്തണ സർവീസ് സഹകരണ ബാങ്ക് എഴുപതാം വാർഷികാഘോഷവും നിക്ഷേപ സമാഹരണവും കുടിശിക നിവാരണവും തിങ്കളാഴ്ച തുടങ്ങും.വാർഷികാഘോഷം ഡിസമ്പർ 31-നും നിക്ഷേപ സമാഹരണം മാർച്ച് 31-നും സമാപിക്കും.

മാർച്ച് 31-നകം തീർക്കുന്ന വായ്പാ കുടിശികക്ക് പലിശയിളവ് ലഭിക്കും.പ്ലാസ്റ്റിക് മുക്ത കണ്ണൂർ പ്രചരണത്തിന്റെ ഭാഗമായി തുണി-പേപ്പർ ബാഗ് നിർമാണ യൂണിറ്റ് ആരംഭിക്കും.

ബാങ്കിലെ മെമ്പർമാരിൽ അസുഖബാധിതരായവർക്ക് വേണ്ടി 5.75 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ടെന്നും വിദ്യാതരംഗിണി പദ്ധതിയിൽ 28 കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് പതിനായിരം രൂപ വീതം പലിശരഹിത വായ്പ നല്കിയിട്ടുണ്ടെന്നും ബാങ്ക് അധികൃതർ പറഞ്ഞു.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ സ്‌കൂളുകളിൽ മാസ്‌കും സാനിറ്റൈസറും ബാങ്ക് നല്കിയിട്ടുണ്ട്.

1951-ൽ ഐക്യനാണയ സഹകരണ സംഘമായി രജിസ്ട്രർ ചെയ്ത ബാങ്കിന് നിലവിൽ വിവിധ കാറ്റഗറികളിലായി 17,500 ലധികം അംഗങ്ങളുണ്ട്.പത്രസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് കെ.കെ.ശ്രീജിത്ത്,വൈസ്.പ്രസിഡന്റ് കെ.സി.ഷംസുദ്ദീൻ,ഡയറക്ടർമാരായ സതി മുകുന്ദൻ,സി.വി.രാമചന്ദ്രൻ,സെക്രട്ടറി കെ.ഗൗരി എന്നിവർ സംബന്ധിച്ചു.

Related posts

ലെന്‍സ് ഫെഡ് പേരാവൂര്‍ യൂണിറ്റ് സമ്മേളനം

Aswathi Kottiyoor

ആവശ്യത്തിന് ഡോക്ടർമാരില്ല: താലൂക്കാസ്പത്രി പ്രസവശുശ്രൂഷാ വിഭാഗം പ്രവർത്തനം താളം തെറ്റി.

*പേരാവൂർ മിഡ്നൈറ്റ് മാരത്തൺ ഫസ്റ്റ് എഡിഷൻ നവംബർ 11ന്*

Aswathi Kottiyoor
WordPress Image Lightbox