31.2 C
Iritty, IN
May 18, 2024
  • Home
  • Peravoor
  • ആവശ്യത്തിന് ഡോക്ടർമാരില്ല: താലൂക്കാസ്പത്രി പ്രസവശുശ്രൂഷാ വിഭാഗം പ്രവർത്തനം താളം തെറ്റി.
Peravoor

ആവശ്യത്തിന് ഡോക്ടർമാരില്ല: താലൂക്കാസ്പത്രി പ്രസവശുശ്രൂഷാ വിഭാഗം പ്രവർത്തനം താളം തെറ്റി.

പേരാവൂർ : ജില്ലയിൽ ഏറ്റവുമധികം പ്രസവം നടന്നിരുന്ന ആസ്പത്രികളിലൊന്നായ പേരാവൂർ താലൂക്കാസ്പത്രിയിലെ പ്രസവശുശ്രൂഷാവിഭാഗത്തിന്റെ പ്രവർത്തനം ആവശ്യത്തിന് ഡോക്ടർമാരില്ലാതായതോടെ അവതാളത്തിലായി.

മാസം ശരാശരി 100-നും 120-നുമിടയിൽ പ്രസവം നടന്നിരുന്ന ഇവിടെ ഇപ്പോൾ 40 പ്രസവങ്ങൾ മാത്രമാണ് നടക്കുന്നത്. മൂന്ന് ഡോക്ടർമാരുണ്ടായിരുന്നിടത്ത് രണ്ടുപേർ സ്ഥലം മാറിപ്പോയതോടെയാണ് പ്രസവശുശ്രൂഷ പകുതിയിലും താഴെയായത്.

ഗൈനക്ക് വിഭാഗത്തിൽ മൂന്നുപേർ ഉണ്ടാവേണ്ടയിടത്ത് കഴിഞ്ഞ ആറുമാസങ്ങളായി ഒരാൾ മാത്രമാണുള്ളത്. സ്ഥലംമാറിപ്പോയവർക്ക് പകരക്കാരെ നിയമിക്കാൻ ആരോഗ്യവകുപ്പധികൃതർ ഇതുവരെയായിട്ടും നടപടി സ്വീകരിച്ചിട്ടില്ല.

Related posts

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടം

Aswathi Kottiyoor

തെരഞ്ഞെടുപ്പ് തലേന്ന് മദ്യശേഖരവുമായി പാൽച്ചുരം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ………

Aswathi Kottiyoor

പേരാവൂരിൽ കുടുംബശ്രീ സി.ഡി.എസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഓണം വിപണന മേള പ്രവർത്തനമാരംഭിച്ചു.

Aswathi Kottiyoor
WordPress Image Lightbox