29.3 C
Iritty, IN
July 3, 2024
  • Home
  • kannur
  • പീഡനക്കേസില്‍ പ്രതിയായിരുന്ന കണ്ണൂര്‍ സ്വദേശിയെ മഹാരാഷ്ട്രയില്‍ കൊന്ന് കിണറ്റില്‍ തള്ളി –
kannur Mumbay

പീഡനക്കേസില്‍ പ്രതിയായിരുന്ന കണ്ണൂര്‍ സ്വദേശിയെ മഹാരാഷ്ട്രയില്‍ കൊന്ന് കിണറ്റില്‍ തള്ളി –

മുംബൈ: വരാപ്പുഴ പീഡനക്കേസില്‍ പ്രതിയായിരുന്ന കണ്ണൂര്‍ ചെറുപുഴ രാമപുരത്തൊഴുവന്‍ വിനോദ് കുമാറിനെ മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. റായ്ഗഡിലെ കാശിദില്‍ ആദിവാസി കോളനിയിലെ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയതിനാല്‍ ബന്ധുക്കളോടെ അനുമതിയോടെ റായ്ഗഡില്‍ സംസ്‌കരിച്ചു.

ഫെബ്രുവരി എട്ടാം തീയതിയാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് നല്‍കുന്നവിവരം. കഴിഞ്ഞദിവസമാണ് കിണറ്റില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിനൊടുവിലാണ് കൊല്ലപ്പെട്ടത് വിനോദ്കുമാറാണെന്ന് തിരിച്ചറിഞ്ഞത്. റായ്ഗഡിലെ ഒരു റിസോര്‍ട്ടില്‍ ജോലിചെയ്തുവരികയായിരുന്നു ഇയാള്‍. വിവരമറിഞ്ഞ് കേരള പോലീസ് റായ്ഗഡില്‍ വരുന്നുണ്ടോ എന്ന കാര്യം അറിയില്ലെന്നും റായ്ഗഡ് പോലീസ് പറഞ്ഞു. കേരളത്തില്‍ വിനോദ്കുമാറിനെതിരേ 32 കേസുകളുണ്ട്. വരാപ്പുഴ പീഡനക്കേസില്‍ ശോഭ ജോണ്‍ അടക്കമുള്ളവര്‍ക്കൊപ്പം വിനോദ്കുമാറും പ്രതിയായിരുന്നു. പിന്നീട് ഇയാളെ വെറുതെവിട്ടു.

Related posts

ഇ​രു​പ​ത്തി​മൂ​ന്നാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന്‍റെ സമാപനച്ചടങ്ങ്‌ ആവേശകരം.

Aswathi Kottiyoor

ഫയലുകൾ ഡിജിറ്റലായി സൂക്ഷിക്കണം

Aswathi Kottiyoor

തിങ്കളാഴ്ച (ഒക്ടോബര്‍ 18) 85 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍

Aswathi Kottiyoor
WordPress Image Lightbox