• Home
  • kannur
  • തദ്ദേശ തെരഞ്ഞെടുപ്പ്: ചെലവ് കണക്ക് സമർപ്പിക്കണം
kannur

തദ്ദേശ തെരഞ്ഞെടുപ്പ്: ചെലവ് കണക്ക് സമർപ്പിക്കണം

2020ലെ തദ്ദേശ സ്ഥാപന പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും പ്രത്യേക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ചെലവ് കണക്ക് സമർപ്പിക്കാത്ത സ്ഥാനാർഥികൾ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുമ്പാകെ നിശ്ചിത പ്രഫോർമയിൽ കണക്ക് സമർപ്പിക്കണമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു.

കണക്ക് നൽകാത്തവരുടെ പട്ടിക അതത് സ്ഥാപനങ്ങളിലും കണക്ക് സമർപ്പിക്കേണ്ട ഓഫീസുകളിലും വരണാധികാരികളുടെ ആഫീസിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത സമയപരിധിക്കകം തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമർപ്പിക്കാത്ത സ്ഥാനാർഥികളുടെ കരട് ലിസ്റ്റ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

തിരഞ്ഞെടുപ്പ് കണക്ക് സമർപ്പിക്കുന്നതിൽ വീഴച്ച വരുത്തിയ സ്ഥാനാർത്ഥികളുടെ അന്തിമ ലിസ്റ്റ് മാർച്ച് 15ന് കമ്മീഷൻറെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. തുടർന്ന് മാർച്ച് മാസത്തിൽ സ്ഥാനാർത്ഥികളെ അയോഗ്യരായി പ്രഖ്യാപിച്ച് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിക്കും.

Related posts

ജില്ലയില്‍ 1212 പേര്‍ക്ക് കൂടി കൊവിഡ്: 1176 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…

Aswathi Kottiyoor

കണ്ണൂരിൽ നടക്കുന്ന സി.പി.എം 23-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ലോഗോ പ്രകാശനം ചെയ്തു

Aswathi Kottiyoor

റോഡ് പാച്ച് വർക്ക്‌ ചെയ്യുന്നതിനായി 30 ലക്ഷം രൂപയുടെ ഭരണാനുമതി

Aswathi Kottiyoor
WordPress Image Lightbox