• Home
  • Peravoor
  • നീന്തൽ പരിശീലനത്തിന് തുടക്കമായി
Peravoor

നീന്തൽ പരിശീലനത്തിന് തുടക്കമായി

കണ്ണൂര്‍ സ്‌പോട്‌സ് കൗണ്‍സില്‍, കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത്, പേരാവൂര്‍ ഫയര്‍ഫോഴ്‌സ്, ഗയ നിടുംപ്രംചാല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നിടുംപ്രംചാല്‍ കാഞ്ഞിരപ്പുഴ ചെക്ക് ഡാമില്‍ നീന്തല്‍ പരിശീലനത്തിന് തുടക്കമായി. 8 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കായാണ് നീന്തല്‍ പരിശീലനം നടത്തുന്നത്. 10 ദിവസങ്ങളിലായി നടക്കുന്ന നീന്തല്‍ പരിശീലനത്തില്‍ 200 ഓളം കുട്ടികളാണ് പങ്കെടുക്കുന്നത്. ചടങ്ങില്‍ കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ എം. എല്‍. എ അഡ്വ: സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. കെ പവിത്രന്‍ മുഖ്യാഥിതി ആയിരുന്നു. പേരാവൂര്‍ ഫയര്‍ഫോഴ്‌സ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സുനില്‍കുമാര്‍, അക്വാട്ടിക് അസോസിയേഷന്‍ സെക്രട്ടറി കെ. പി മോഹനന്‍ , പഞ്ചായത്ത് അംഗം ജിഷാ സജി, ക്യാമ്പ് കണ്‍വീനര്‍ സതീഷ് മണ്ണാര്‍കുളം, ബണ്ട് സംരക്ഷണ സമിതി പ്രസിഡന്റ് തോമസ് മാലത്ത്, ഗയ പ്രസിഡന്റ് അഭിലാഷ് മാലത്ത്, ബീന തോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ രമേശ് ആലച്ചേരിയാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്.

Related posts

ജിസിസി കെ എം സി സി ചികിത്സ ധനസഹായം നൽകി

Aswathi Kottiyoor

പേരാവൂർ ഗവ.ആസ്പത്രിയിലെ കോവിഡ് ഐ.സി.യു നിർമാണം ഗവ.ഡോക്ടർമാർ തടഞ്ഞു

Aswathi Kottiyoor

അരിയിൽ ഷുക്കൂർ അനുസ്മരണവുംചികിത്സാ ധനസഹായ വിതരണവും തദ്ധേശ തെരെഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികൾക്കുള്ള അനുമോദനവും നടന്നു………

Aswathi Kottiyoor
WordPress Image Lightbox