25.9 C
Iritty, IN
July 7, 2024
  • Home
  • Delhi
  • ബപ്പി ലഹിരി അന്തരിച്ചു.
Delhi

ബപ്പി ലഹിരി അന്തരിച്ചു.


മുംബൈ> സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹിരി (69) അന്തരിച്ചു. മുംബൈയിലെ ക്രിറ്റികെയർ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

80കളിലും 90കളിലും ഇന്ത്യയിൽ ഡിസ്‌കോ സംഗീതം ജനപ്രിയമാക്കിയ സംഗീതസംവിധായകനും ഗായകനുമായിരുന്നു ബപ്പി ലഹിരി. 1970-80 കളിലെ ‘ചൽത്തേ ചൽത്തേ’, ‘ഡിസ്‌കോ ഡാൻസർ’, ‘ഷരാബി’ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ബപ്പി ലഹിരി ജനപ്രിയ ഗാനങ്ങൾ നൽകിയിട്ടുണ്ട്. 2020-ൽ പുറത്തിറങ്ങിയ ‘ബാഗി 3’ എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ അവസാന ബോളിവുഡ് ഗാനം.

ഹിന്ദിക്ക് പുറമെ ബംഗാളി, തെലുങ്ക്, തമിഴ്, കന്നഡ, ഗുജറാത്തി എന്നീ ഭാഷകളിലും പാട്ടുകളൊരുക്കിയിട്ടുണ്ട്. മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം നാല് തവണ ലഭിച്ചു.

Related posts

സ്വര്‍ണ്ണവില കുറഞ്ഞു

Aswathi Kottiyoor

കുട്ടികള്‍ക്ക് കൊവാക്‌സിന്‍; ക്ലിനിക്കല്‍ പരിശോധനയ്ക്ക് അനുമതി……..

Aswathi Kottiyoor

സോണിയാ ഗാന്ധിക്ക് ശ്വാസകോശത്തില്‍ അണുബാധ; നിരീക്ഷണത്തില്‍ തുടരുന്നു.*

Aswathi Kottiyoor
WordPress Image Lightbox