25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ വാ​ങ്ങി​യ​ത് താ​ഴെ​ചൊ​വ്വ​യി​ലെ പ​ട​ക്ക ക​ട​യി​ൽ​നി​ന്ന്
kannur

സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ വാ​ങ്ങി​യ​ത് താ​ഴെ​ചൊ​വ്വ​യി​ലെ പ​ട​ക്ക ക​ട​യി​ൽ​നി​ന്ന്

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ തോ​ട്ട​ട​യി​ല്‍ വി​വാ​ഹ​സം​ഘ​ത്തി​നു​നേ​രെ​യു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ നി​ര്‍​ണാ​യ​ക സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. ബോം​ബ് നി​ര്‍​മാ​ണ​ത്തി​നു വേ​ണ്ട സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ വാ​ങ്ങാ​ന്‍ അ​റ​സ്റ്റി​ലാ​യ അ​ക്ഷ​യ്‌​യും മി​ഥു​നും മ​റ്റൊ​രു സു​ഹൃ​ത്തും ചേ​ര്‍​ന്ന് താ​ഴെ​ചൊ​വ്വ​യി​ലെ പ​ട​ക്ക ക​ട​യി​ലെ​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. താ​ഴെ ചൊ​വ്വ​യി​ലെ പ​ട​ക്ക ക​ട​യി​ല്‍​നി​ന്ന് ഒ​രു ക​വ​റു​മാ​യി സം​ഭ​വ​ദി​വ​സം രാ​വി​ലെ ഒ​ന്‍​പ​തോ​ടെ ഇ​വ​ര്‍ മ​ട​ങ്ങു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. ഇ​വി​ടെ​നി​ന്നാ​ണ് പ​ട​ക്ക​വും സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ളും വാ​ങ്ങി​യ​തെ​ന്ന് അ​റ​സ്റ്റി​ലാ​യ പ്ര​തി അ​ക്ഷ​യ് നേ​ര​ത്തെ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

അ​തേ​സ​മ​യം കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​യു​മാ​യി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കി. അ​ക്ഷ​യി​നെ ക​ണ്ണൂ​ര്‍ താ​ഴെ​ചൊ​വ്വ​യി​ലെ പ​ട​ക്ക​ക്ക​ട​യി​ലെ​ത്തി​ച്ചാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. അ​ക്ഷ​യ്‌​യാ​ണ് ഏ​റു​പ​ട​ക്കം വാ​ങ്ങി അ​തി​ല്‍ ഉ​ഗ്ര പ്ര​ഹ​ര​ശേ​ഷി​യു​ള്ള സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ ചേ​ര്‍​ത്ത് നാ​ട​ന്‍ ബോം​ബു​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. കൊ​ല​പാ​ത​കം, സ്‌​ഫോ​ട​ക​വ​സ്തു കൈ​കാ​ര്യം ചെ​യ്യ​ല്‍ എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് എ​ട​ക്കാ​ട് പോ​ലീ​സ് അ​ക്ഷ​യ്‌​യ്ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

വി​വാ​ഹ​പാ​ര്‍​ട്ടി​ക്കാ​യി പോ​യ സം​ഘ​ത്തി​ലെ റി​ജു​ല്‍, സ​നീ​ഷ്, ജി​ജി​ല്‍ എ​ന്നി​വ​രെ​ക്കൂ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

പോ​ലീ​സി​ന് വീ​ഴ്ച
സം​ഭ​വി​ച്ചി​ട്ടി​ല്ല: എ​സി​പി

ക​ണ്ണൂ​ർ: ജി​ഷ്ണു​വി​ന്‍റെ മൃ​ത​ദേ​ഹം പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റാ​ൻ വൈ​കി​യെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് എ​സി​പി പി.​പി. സ​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞു. ആ​ളു​ക​ൾ പരിക്കേറ്റ് കിടക്കുന്ന സംഭവമാണെങ്കിൽ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന ന​ട​പ‌​ടി​ക​ൾ സ്വീ​ക​രി​ക്കും. എ​ന്നാ​ൽ തോ​ട്ട​ട​യി​ൽ യു​വാ​വ് ത​ല ചി​ന്നി​ച്ചി​ത​റി മ​രി​ക്കു​ക​യാ​യി​രു​ന്നു. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി എ​ഫ്ഐ​ആ​ർ ത​യാ​റാ​ക്കി​യ​ശേ​ഷം മാ​ത്ര​മേ മൃ​ത​ദേ​ഹം മാ​റ്റാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. കൊ​ല​പാ​ത​ക കേ​സി​ലെ ഇ​ൻ​ക്വ​സ്റ്റ് ചു​രു​ങ്ങി​യ​ത് ര​ണ്ടു മ​ണി​ക്കൂ​റെ​ങ്കി​ലും സ​മ​യ​മെ​ടു​ത്ത് ചെ​യ്യേ​ണ്ട​താ​ണ്. സൂ​ക്ഷ്മ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു അ​പാ​ക​ത​ക​ളും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ക​ൻ നി​ര​പ​രാ​ധി​യെ​ന്ന്
അ​ക്ഷ​യ്‌​യു​ടെ അ​ച്ഛ​ൻ

ക​ണ്ണൂ​ർ: ത​ന്‍റെ മ​ക​ന് യാ​തൊ​രു ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​വുമില്ലെ​ന്ന് അ​റ​സ്റ്റി​ലാ​യ അ​ക്ഷ​യ്‌യു​ടെ അ​ച്ഛ​ൻ പ്ര​സ​ന്ന​ൻ. എ​ല്ലാ​വ​രും കൂ​ട്ടു​കാ​രാ​യി​രു​ന്നു. മി​ഥു​ൻ വീ​ടി​ന്‍റെ അ​ടു​ത്തു​ത​ന്നെ​യാ​ണ് താ​മ​സം. നാ​ട്ടി​ലാ​യാ​ലും പ​ഠി​ച്ചി​രു​ന്ന സ്ഥ​ല​ത്താ​യാ​ലും യാ​തൊ​രു​വി​ധ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ലൊ​ന്നും ഉ​ൾ​പ്പെ​ട്ടി​രു​ന്നി​ല്ല. രാ​ഷ്ട്രീ​യ​പ​ര​മാ​യ യാ​തൊ​രു പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും അ​ക്ഷ​യ് പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. മ​റ്റു​ള്ള​വ​ർ പാ​ർ​ട്ടി​യി​ൽ സ​ജീ​വ​മാ​യി​രു​ന്നു. അ​തി​ന്‍റെ കൂ​ടെ പോ​കും. അ​ത്ര​യേ​യു​ള്ളൂ. അ​ക്ഷ​യ് നി​ര​പ​രാ​ധി​യാ​ണെ​ന്നും ഇ​ട്ടി​രു​ന്ന ഷ​ർ​ട്ടി​ന്‍റെ ക​ള​ർ​ നോ​ക്കി അ​ക്ഷ​യെ പി​ടി​ച്ച​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​ക​ൾ ബോം​ബ് പൊ​ട്ടി​ച്ച്
പ​രീ​ക്ഷ​ണം ന​ട​ത്തി​യെ​ന്ന്
മേ​യ​ർ

ക​ണ്ണൂ​ര്‍: കൊ​ല​പാ​ത​ക​ത്ത​ലേ​ന്ന് രാ​ത്രി​യി​ൽ പ്ര​തി​ക​ൾ ബോം​ബ് പൊ​ട്ടി​ച്ച് പ​രീ​ക്ഷ​ണം ന​ട​ത്തി​യെ​ന്നു ക​ണ്ണൂ​ര്‍ മേ​യ​ര്‍ ടി.​ഒ.​മോ​ഹ​ന​ന്‍. ഏ​ച്ചൂ​രി​ലെ മാ​ലി​ന്യ​സം​സ്‌​ക​ര​ണ പ്ലാ​ന്‍റി​ന് സ​മീ​പം പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്. പ്ര​തി​ക​ളെ​ല്ലാം സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​ണ്. ബോം​ബ് നി​ര്‍​മി​ക്കാ​നും സൂ​ക്ഷി​ച്ചു​വ​യ്ക്കാ​നു​ള്ള സൗ​ക​ര്യം ഇ​വ​ര്‍​ക്കു​ണ്ടെ​ന്നും ഇ​തി​നെ​ക്കു​റി​ച്ചെ​ല്ലാം സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും മേ​യ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

ഉണരാതെ സ്‌കൂള്‍ വിപണി………..

Aswathi Kottiyoor

ഇത് കര്‍ഷകന്റെ പീടിക സംരംഭം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു…………

Aswathi Kottiyoor

ജി​ല്ലാ ടി​ബി സെ​ന്‍റ​റി​ന്‍റെ ന​വീ​ക​രി​ച്ച കെ​ട്ടി​ടം നാ​ടി​ന് സ​മ​ര്‍​പ്പി​ച്ചു

Aswathi Kottiyoor
WordPress Image Lightbox