• Home
  • kannur
  • കൊ​യ്ത്തുകാരില്ല; ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ
kannur

കൊ​യ്ത്തുകാരില്ല; ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ

ശ്രീ​ക​ണ്ഠ​പു​ര​ത്ത് ഏ​ക്ക​ർ ക​ണ​ക്കി​നു പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വി​ള​ഞ്ഞു കി​ട​ക്കു​ന്ന നെ​ല്ല് കൊ​യ്തെ​ടു​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​തെ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ. ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യി​ലെ മു​ണ്ട​കം​വ​യ​ൽ, മാ​പ്പി​നി, നെ​ടു​ങ്ങോം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ 50 ഏ​ക്ക​റോ​ളം വ​യ​ലി​ലെ നെ​ല്ലാ​ണു കൊ​യ്തെ​ടു​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​താ​യ​തോ​ടെ ന​ശി​ക്കു​ന്ന​ത്. കൊ​യ്ത്തു​കാ​ല​ത്ത് ത​ന്നെ ന​ഗ​ര​സ​ഭ വാ​ർ​ഡു​ക​ളി​ൽ തൊ​ഴി​ലു​റ​പ്പ് തു​ട​ങ്ങി​യ​താ​ണ് കൊ​യ്യാ​ൻ തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​താ​കാ​ൻ കാ​ര​ണ​മെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. കൊ​യ്ത്ത് ക​ഴി​യു​ന്ന​തു​വ​രെ ഒ​രു മാ​സ​ത്തേ​ക്ക് തൊ​ഴി​ലു​റ​പ്പ് നീ​ട്ടി​വ​യ്ക്കാ​ൻ ന​ഗ​ര​സ​ഭ, കൃ​ഷി​വ​കു​പ്പ് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​വ​ഗ​ണി​ക്കു​ക​യാ​ണു ചെ​യ്ത​തെ​ന്ന് പാ​ട​ശേ​ഖ​ര സ​മി​തി പ്ര​സി​ഡ​ന്‍റ് ടി.​പി. ജോ​ൺ, സെ​ക്ര​ട്ട​റി എം.​ടി. തോ​മ​സ് എ​ന്നി​വ​ർ പ​റ​യു​ന്നു.

ഞാ​റു​ന​ട്ട തൊ​ഴി​ലാ​ളി​ക​ൾ ത​ന്നെ തൊ​ഴി​ലു​റ​പ്പു​ണ്ടെ​ന്നു പ​റ​ഞ്ഞു കൊ​യ്ത്തി​നു വ​രാ​തി​രി​ക്കു​ന്ന​ത് പ്ര​യാ​സ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

അ​ജ്ഞാ​ത​രോ​ഗ ബാ​ധ​യെ തു​ട​ർ​ന്ന് മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ നെ​ടു​ങ്ങോം മു​ണ്ട​കം​വ​യ​ൽ പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ കീ​ഴി​ലു​ള്ള നെ​ൽ​കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​ച്ചി​രു​ന്നു. നെ​ൽ​കൃ​ഷി ഇ​ൻ​ഷ്വ​ർ ചെ​യ്തി​രു​ന്നെ​ങ്കി​ലും വി​ള ന​ശി​ച്ച​വ​ർ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് ന​ൽ​കാ​നും കൃ​ഷി വ​കു​പ്പ് ത​യാ​റാ​യി​ല്ല. പ്ര​ള​യ​ത്തി​ൽ കൃ​ഷി​നാ​ശ​മു​ണ്ടാ​യാ​ൽ മാ​ത്ര​മേ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ക​ഴി​യൂ​വെ​ന്നാ​ണു ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. ന​ഷ്ടം കാ​ര​ണം ഇ​ത്ത​വ​ണ നെ​ൽ​കൃ​ഷി ന​ട​ത്താ​ൻ ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും ആ​ദ്യം ത​യാ​റാ​യി​ല്ലെ​ങ്കി​ലും പാ​ട​ശേ​ഖ​ര സ​മി​തി ഇ​ട​പെ​ട്ട​തോ​ടെ​യാ​ണു കൃ​ഷി ന​ട​ത്താ​നി​റ​ങ്ങി​യ​ത്. നെ​ല്ല് കൊ​യ്തെ​ടു​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​താ​യ​തോ​ടെ ക​ർ​ഷ​ക​ർ പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ളെ വി​ളി​ക്കു​മ്പോ​ൾ മ​റു​പ​ടി പ​റ​യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. അ​ടി​യ​ന്ത​ര​മാ​യി അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ൽ പാ​ക​മാ​യ നെ​ല്ല് പൂ​ർ​ണ​മാ​യും ന​ശി​ക്കും.

Related posts

ദു​ര​ന്തനി​വാ​ര​ണ രം​ഗ​ത്ത് യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡി​ന്‍റെ സ​ന്ന​ദ്ധസേ​ന

Aswathi Kottiyoor

കണ്ണൂരിൽ വീട്ടമ്മയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

Aswathi Kottiyoor
WordPress Image Lightbox