25 C
Iritty, IN
May 3, 2024
  • Home
  • Kerala
  • തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്കാ​യി ക​ണ്ണൂ​രി​ൽ മോ​ഡ​ൽ ക​രി​യ​ർ സെ​ന്‍റ​ർ വ​രു​ന്നു
Kerala

തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്കാ​യി ക​ണ്ണൂ​രി​ൽ മോ​ഡ​ൽ ക​രി​യ​ർ സെ​ന്‍റ​ർ വ​രു​ന്നു

ക​ണ്ണൂ​ർ: സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക് പ്രാ​പ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ മാ​ങ്ങാ​ട്ടുപ​റ​മ്പ് ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്‌​മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യി​ൽ മോ​ഡ​ൽ ക​രി​യ​ർ സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ന്നു. സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം 100 ദി​ന ക​ർ​മ​പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​ത്. പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി എം.​വി​ജി​ൻ എംഎ​ൽഎയു​ടെ നേ​തൃ​ത്വ​ത്തി​ൽ കാമ്പ​സ് സ​ന്ദ​ർ​ശി​ച്ചു. മേ​യ് ര​ണ്ടാം വാ​രം സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

സ​ർ​ക്കാ​ർ 69.90 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. ക​ണ്ണൂ​ർ നി​ർ​മി​തി കേ​ന്ദ്ര​ത്തി​നാ​ണ് പ​ദ്ധ​തി ചു​മ​ത​ല. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ തൊ​ഴി​ലു​ക​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നാ​വ​ശ്യ​മു​ള്ള സ​മ​ഗ്ര​മാ​യ ക​ർ​മ്മ​പ​രി​പാ​ടി ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പാ​ക്കു​ക, ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ തൊ​ഴി​ൽ​പ​ര​മാ​യ അ​ഭി​രു​ചി ശാ​സ്ത്രീ​യ​മാ​യി ക​ണ്ടെ​ത്തി അ​വ​ർ​ക്കാ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശം ന​ൽ​കു​ക, ഗ്രൂ​പ്പ് കൗ​ൺ​സി​ലിം​ഗ്, വ്യ​ക്തി​ഗ​ത മാ​ർ​ഗനി​ർ​ദേശ​ങ്ങ​ൾ, ഗ്രൂ​പ്പ് ഡി​സ്കഷ​ൻ, നൈ​പു​ണ്യ പ​രി​ശീ​ല​ന​ങ്ങ​ൾ തു​ട​ങ്ങി​യ വി​വി​ധ സേ​വ​ന​ങ്ങ​ൾ സെ​ന്‍റ​റി​ൽ നി​ന്ന് ല​ഭ്യ​മാ​ക്കും. കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യി​ട്ടു​ള്ള www.ncs.gov.in എ​ന്ന വെ​ബ് പോ​ർ​ട്ട​ലാ​ണ് മോ​ഡ​ൽ ക​രി​യ​ർ സെ​ന്‍റ​റി​ന്‍റെ വെ​ബ് പോ​ർ​ട്ട​ൽ ആ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​ത്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പ്ര​സ്തു​ത പോ​ർ​ട്ട​ലി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത് മോ​ഡ​ൽ ക​രി​യ​ർ സെ​ന്‍റ​റി​ന്‍റെ സേ​വ​നം സൗ​ജ​ന്യ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ം നി​ശ്ചി​ത ഇ​ട​വേ​ള​ക​ളി​ൽ ജോ​ബ് ഫെ​യ​ർ, പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തും.

ക​ല്യാ​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ടി ബാ​ല​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന വെ​ക്കേ​ഷ​ണ​ൽ ഗൈ​ഡ​ൻ​സ് ഓ​ഫീ​സ​ർ എ​സ്.എ​സ്.സാ​ജു, ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ എ​സ്. ജ​യ​ശ്രീ, എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ ര​മേ​ശ​ൻ കു​നി​യി​ൽ, ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി മാ​ങ്ങാ​ട്ടു​പ​റ​മ്പ കാമ്പ​സ്‌ ഡ​യ​റ​ക്ട​ർ ഡോ. ​വി.​എ.​വി​ൽ​സ​ൺ, കെ.​എ​ൻ. പ്ര​മോ​ദ്കു​മാ​ർ, കെ. ​സ​ജി​ത്ത്, പി. ​സി​താ​ര എ​ന്നി​വ​രും എം​എ​ൽ​എ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Related posts

മലയാളി മണ്ണിലിറങ്ങി; വിളഞ്ഞു ‘നല്ലോണം’; പച്ചക്കറി ഉൽപ്പാദനത്തിൽ വൻവർധന.

Aswathi Kottiyoor

*കൊവിഡ് വന്നുപോയവര്‍ക്ക് കൊവാക്സിന്‍ ഒറ്റഡോസ് മതിയെന്ന് ഐസിഎംആര്‍.*

Aswathi Kottiyoor

വിഴിഞ്ഞം തുറമുഖത്ത് 2023 മേയിൽ ആദ്യ കപ്പൽ അടുക്കും: മന്ത്രി അഹമ്മദ് ദേവർകോവിൽ

Aswathi Kottiyoor
WordPress Image Lightbox