25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ക​ളി​ചി​രി​ക​ൾ നി​റ​ഞ്ഞ് അ​ങ്ക​ണ​വാ​ടി​ക​ൾ തു​റ​ന്നു
kannur

ക​ളി​ചി​രി​ക​ൾ നി​റ​ഞ്ഞ് അ​ങ്ക​ണ​വാ​ടി​ക​ൾ തു​റ​ന്നു

ക​ണ്ണൂ​ർ: കു​ഞ്ഞി​ക്ക​ണ്ണു​ക​ളി​ൽ ആ​ദ്യം കൗ​തു​കം, പി​ന്നെ ക​ര​ച്ചി​ൽ…​ചി​ല​രു​ടെ നോ​ട്ടം പോ​യ​ത് ചു​റ്റും അ​ല​ങ്ക​രി​ച്ച ബ​ലൂ​ണു​ക​ളി​ലേ​ക്ക്… മ​റ്റു ചി​ല​രു​ടേ​താ​ക​ട്ടെ അ​ങ്ക​ണ​വാ​ടി മു​റ്റ​ത്താ​യി സ്ഥാ​പി​ച്ച ക​ളി ഉ​പ​ക​ര​ണ​ങ്ങ​ളി​ലാ​ണ്… നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷം അ​ങ്ക​ണ​വാ​ടി​ക​ളി​ൽ വീ​ണ്ടും കു​രു​ന്നു​ക​ളു​ടെ ക​ളി​യും ചി​രി​യും ഉ​യ​ര്‍​ന്നു.

മ​ധു​രം ന​ല്‍​കി​യാ​ണ് ടീ​ച്ച​ര്‍​മാ​ര്‍ കു​ട്ടി​ക​ളെ സ്വീ​ക​രി​ച്ച​ത്. ആ​ദ്യ​മാ​യി അ​ങ്ക​ണ​വാ​ടി​യി​ലെ​ത്തി​യ​തി​ന്‍റെ പ​രി​ഭ്ര​മ​മാ​യി​രു​ന്നു പ​ല മു​ഖ​ങ്ങ​ളി​ലും..​എ​ന്നാ​ൽ പ​തി​വ് ക​ര​ച്ചി​ലും അ​മ്മ​യെ കാ​ണ​ണ​മെ​ന്ന വാ​ശി​യൊ​ന്നും കാ​ര്യ​മാ​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ​മാ​ർ പ​റ​ഞ്ഞു.

തു​ട​ര്‍​ച്ച​യാ​യി അ​ങ്ക​ണ​വാ​ടി​ക​ള്‍ അ​ട​ച്ചി​ടു​ന്ന​ത് കു​ട്ടി​ക​ളു​ടെ മാ​ന​സി​ക, ശാ​രീ​രി​ക വ​ള​ര്‍​ച്ച​യ്ക്ക് ദോ​ഷം ചെ​യ്യു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വീ​ണ്ടും തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള തീ​രു​മാ​ന​മു​ണ്ടാ​യ​ത്. കോ​വി​ഡ് ഭീ​തി വി​ട്ടൊ​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും അ​ങ്ക​ണ​വാ​ടി​ക​ള്‍ തു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും സ​ന്തോ​ഷ​ത്തോ​ടെ​യാ​ണു സ്വീ​ക​രി​ച്ച​ത്. അ​ങ്ക​ണ​വാ​ടി​ക​ളി​ലെ ക​ളി​യും ചി​രി​യു​മെ​ല്ലാ​മാ​കു​മ്പോ​ള്‍ അ​ത് കു​ഞ്ഞു​ങ്ങ​ളു​ടെ മാ​ന​സി​കോ​ല്ലാ​സ​ത്തി​ന് ഏ​റെ സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും അ​ഭി​പ്രാ​യം.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് അ​ങ്ക​ണ​വാ​ടി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ക്ര​മീ​ക​രി​ക്കു​ന്ന​ത്.
‘കു​രു​ന്നു​ക​ള്‍ സ്‌​കൂ​ളി​ലേ​ക്ക്’ എ​ന്ന​പേ​രി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ സം​സ്ഥാ​ന വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. അ​ങ്ക​ണ​വാ​ടി​ക​ള്‍ തു​ട​ര്‍​ച്ച​യാ​യി അ​ട​ച്ചി​ട്ട​തി​നാ​ല്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​പ്ര​കാ​രം കു​ട്ടി​ക​ളു​ടെ പോ​ഷ​കാ​ഹാ​രം വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ചി​രു​ന്നു.

മാ​ര്‍​ച്ച് മാ​സ​ത്തി​ൽ അ​ങ്ക​ണ​വാ​ടി​ക​ള്‍ തു​റ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും.

എ​ന്നാ​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ന്ന പെ​ട്ടെ​ന്നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ അ​ങ്ക​ണ​വാ​ടി​യി​ല്‍​ത്ത​ന്നെ പാ​കം ചെ​യ്തു കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കാ​നു​ള്ള പോ​ഷ​കാ​ഹാ​ര ഉ​ത്പ​ന്ന​ങ്ങ​ൾ പ​ല​യി​ട​ത്തും സ്റ്റോ​ക്കി​ല്ല. അ​തി​നാ​ല്‍ ഉ​ച്ച​വ​രെ പ്ര​വ​ര്‍​ത്ത​നം തു​ട​രാ​നാ​ണ് അ​ധ്യാ​പ​ക​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും തീ​രു​മാ​നം.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍ അ​ങ്ക​ണ​വാ​ടി​ക​ളി​ൽ എ​ത്തേ​ണ്ട​തി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശം. എ​ന്നാ​ല്‍, എ​ത്താ​ന്‍ പ്ര​യാ​സ​മി​ല്ലാ​ത്ത കു​ട്ടി​ക​ള്‍​ക്ക് വേ​ണ​മെ​ങ്കി​ല്‍ വ​രാം.
വീ​ടു​ക​ളി​ൽ മ​റ്റ് അ​സു​ഖ​മു​ള്ള​വ​രു​മാ​യി ഇ​ട​പ​ഴ​കു​ന്ന​വ​രും പ​നി, ത​ല​വേ​ദ​ന തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളു​ള്ള കു​ട്ടി​ക​ളും അ​ങ്ക​ണ​വാ​ടി​ക​ളി​ല്‍ എ​ത്തേ​ണ്ട. രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 12.30 വ​രെ​യാ​ണ് ക്ലാ​സു​ക​ള്‍.

Related posts

മ​യോ​ണൈ​സും ചി​ക്ക​നും ക​ഴി​ച്ചു; ക​ണ്ണൂ​രി​ല്‍ ഏ​ഴ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ

Aswathi Kottiyoor

പോളിങ് ഉദ്യോഗസ്ഥർക്ക് വാക്സിൻ നൽകും…….

Aswathi Kottiyoor

*മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന ഇന്ന്*

Aswathi Kottiyoor
WordPress Image Lightbox