24.5 C
Iritty, IN
June 30, 2024
  • Home
  • kannur
  • കൃ​ത്രിമ ജ​ല​പാ​ത: യു​ഡി​എ​ഫ് ഉ​പ​സ​മി​തി സ​ന്ദ​ർ​ശ​നം ന​ട​ത്തി
kannur

കൃ​ത്രിമ ജ​ല​പാ​ത: യു​ഡി​എ​ഫ് ഉ​പ​സ​മി​തി സ​ന്ദ​ർ​ശ​നം ന​ട​ത്തി

ക​ണ്ണൂ​ർ: കൃ​ത്രി​മ ജ​ല​പാ​ത ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ ദു​രി​ത​ങ്ങ​ളും പ്ര​യാ​സ​ങ്ങ​ളും മ​ന​സി​ലാ​ക്കി റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തി​ന് യു​ഡി​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി നി​യോ​ഗി​ച്ച ഉ​പ​സ​മി​തി പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​ത്. ഓ​രോ പ്ര​ദേ​ശ​ങ്ങ​ളി​ലും വീ​ടു​ക​ളും കി​ട​പ്പാ​ട​ങ്ങ​ളും കൃ​ഷി​സ്ഥ​ല​ങ്ങ​ളും വ​സ്തു​വ​ക​ക​ളും ന​ഷ്ട​പ്പെ​ടു​ന്ന നൂ​റു​ക​ണ​ക്കി​ന് സ്ത്രീ ​പു​രു​ഷ​ൻ​മാ​രാ​ണ് ക​ക്ഷി​രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ സം​ഘ​ത്തി​ന് മു​മ്പാ​കെ പ​രാ​തി പ​റ​യാ​നെ​ത്തി​യ​തെ​ന്ന് യു​ഡി​എ​ഫ് സം​ഘം പ​റ​ഞ്ഞു.

മ​തു​ക്കോ​ത്ത് നി​ന്ന് ആ​രം​ഭി​ച്ച സ​ന്ദ​ർ​ശ​നം പാ​നൂ​രി​ൽ സ​മാ​പി​ച്ചു. ചേ​ലോ​റ വ​യ​ൽ, കാ​പ്പാ​ട്, ആ​റ്റ​ട​പ്പ, ചാ​ല, കോ​റ്റം​കു​ന്ന്, പ​നോ​ന്തേ​രി അ​യ്യ​പ്പ​ക്ഷേ​ത്രം, ആ​ന​പ്പാ​ലം, ഇ​ല്ലി​ക്കു​ന്ന് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി. സ​മി​തി ഫെ​ബ്രു​വ​രി 18 ന് ​മു​മ്പ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​രി അ​ബ്ദു​ൽ ക​രീം​ചേ​ലേ​രി, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​ടി. മാ​ത്യു, സി.​എ.​അ​ജീ​ർ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts

പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം; പി​ണ​റാ​യി​ക്ക് നോ​ട്ടീ​സ്

Aswathi Kottiyoor

പരിക്കേറ്റനിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു; ആള്‍ക്കൂട്ടമര്‍ദനമെന്ന് പരാതി.

Aswathi Kottiyoor

കണ്ണൂരിൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ കണ്ടെത്താൻ കാ​മ​റ

Aswathi Kottiyoor
WordPress Image Lightbox