രാജ്യത്തെ ഗ്രാമീണമേഖലയിലെ മുഴുവൻ വീടുകളിലും 2024 മാർച്ചോടെ കുടിവെള്ളമെത്തിക്കുന്നതിനുള്ള കേന്ദ്ര പദ്ധതിയായ ജൽജീവ മിഷൻ പ്രവർത്തനങ്ങൾക്ക് ഉളിക്കൽ പഞ്ചായത്തിൽ തുടക്കമായി. 124 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭ്യമായിതിക്കുന്നത്. 8919 ഗാർഹിക കണക്ഷനുകളാണ് ലഭ്യമാക്കുക. പദ്ധതിയുടെ ഭാഗമായിട്ടുള്ള അംഗങ്ങൾക്കുള്ള പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷ ഇബ്രാഹിം അധ്യക്ഷത വഹിച്ചു .വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ മുഹമ്മദ് ഹനീസ് പദ്ധതി വിശദീകരിച്ചു. ശ്രേയസ് പ്രോഗ്രാം ഓഫീസര്‍ കെ.വി. ഷാജി, പഞ്ചായത്ത് സെക്രട്ടറി ബാബു ജോസഫ്, ജൽജീവന്‍ മിഷൻ ടീം ലീഡർ ടിന്റോ മാത്യു എന്നിവർ പ്രസംഗിച്ചു.