25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അടൂരിൽ കാർ കനാലിൽ വീണ്‌ മൂന്നുപേർ മരിച്ചു ; 4 പേർ ആശുപത്രിയിൽ
Kerala

അടൂരിൽ കാർ കനാലിൽ വീണ്‌ മൂന്നുപേർ മരിച്ചു ; 4 പേർ ആശുപത്രിയിൽ

പത്തനംതിട്ട അടൂർ കരുവാറ്റ പള്ളിക്ക്‌ സമീപം ഹൈസ്‌കൂൾ ജങ്‌ഷനടുത്ത്‌ കനാലിലേക്ക്‌ കാർ മറിഞ്ഞ്‌ ഒരു കുടുംബത്തിലെമൂന്ന്‌ പേർ മരിച്ചു. കൊല്ലം ആയൂർ ഇളമാട്‌ കാഞ്ഞിരത്തുംമൂട്‌ വീട്ടിൽ ശകുന്തള, ശ്രീജ, ഇന്ദിര എന്നിവരാണ്‌ മരിച്ചത്‌.

ഏഴ്‌ പേരാണ്‌ കാറിലുണ്ടായിരുന്നത്‌. മറ്റുള്ള നാലുപേരെ നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന്‌ കരയിലെത്തിച്ചു. രണ്ട്‌ പുരുഷൻമാരും അഞ്ച്‌ സ്‌ത്രീകളുമാണ്‌ കാറിലുണ്ടായിരുന്നത്‌. ഇവർ കൊല്ലത്തുനിന്ന്‌ ഹരിപ്പാട്ടേക്ക്‌ പോവുകയായിരുന്നു.

കനാലിലേക്ക്‌ വീണ കാർ പാലത്തിനടിയിലേക്ക്‌ ഒഴുകിപോയത്‌ രക്ഷാപ്രവർത്തനത്തെ ബാധിച്ചു.നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന്‌ വടം കെട്ടി കാർ വലിച്ചുകേറ്റുകയായിരുന്നു.

Related posts

പേരാവൂർ മണ്ഡലംതല നവകേരള സദസിന്റെ സംഘാടക സമിതി രൂപീകരിച്ചു.

Aswathi Kottiyoor

കണിച്ചാറിലെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ദുരന്ത നിവാരണ സമിതി

Aswathi Kottiyoor

*വിശ്വനാഥന്റെ മരണം: ആത്മഹത്യക്ക് മുന്നേ സംസാരിച്ച ആറുപേരെ തിരിച്ചറിഞ്ഞു.*

Aswathi Kottiyoor
WordPress Image Lightbox