24.2 C
Iritty, IN
July 4, 2024
  • Home
  • Thiruvanandapuram
  • സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുന്നു
Thiruvanandapuram

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുന്നു

പുതുക്കിയ നിരക്ക് ഉടൻ പ്രഖ്യാപിക്കും. മിനിമം ചാർജ് പത്ത് രൂപയായി ഉയർത്താനാണ് തീരുമാനം. വിദ്യാർത്ഥികളുടെ കൺസെഷനും വർധിപ്പിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം ബസ് ചാർജ് വർധനവ് നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായാണ് കാത്തിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിൽ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കുമെന്നാണ് വിവരം.

മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് 10 രൂപയാക്കി ഉയർത്തും. കിലോമീറ്ററിന് നിലവിൽ ഈടാക്കുന്ന 90 പൈസ എന്നത് ഒരു രൂപയാക്കി വർധിപ്പിക്കും. രാത്രിയാത്രയ്ക്ക് മിനിമം ചാർജ് 14 രൂപയാക്കും. രാത്രി എട്ടിനും പുലർച്ചെ അഞ്ചിനും സഞ്ചരിക്കുന്നവർക്കാണ് അധിക നിരക്ക് നൽകേണ്ടി വരിക.
വിദ്യാർത്ഥികളുടെ കൺസെഷൻ രണ്ട് രൂപയിൽ നിന്നും അഞ്ച് രൂപയായി ഉയർത്തും. ബിപിഎൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര അനുവദിക്കും. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിരക്ക് വർധന നടപ്പിലാക്കുന്നത്.

Related posts

റേഷൻ വിതരണം ഏഴു ജില്ലകള്‍ വീതമായി ക്രമീകരിക്കും: മന്ത്രി.

Aswathi Kottiyoor

ശബരിമല വിഷയത്തിൽ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ …..

Aswathi Kottiyoor

താന്‍ പറയുന്നതാണോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നതാണോ ശരിയെന്ന് പൊതുജനം അറിയണം;രമേശ് ചെന്നിത്തല…..

Aswathi Kottiyoor
WordPress Image Lightbox