23.6 C
Iritty, IN
October 3, 2023
  • Home
  • Thiruvanandapuram
  • താന്‍ പറയുന്നതാണോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നതാണോ ശരിയെന്ന് പൊതുജനം അറിയണം;രമേശ് ചെന്നിത്തല…..
Thiruvanandapuram

താന്‍ പറയുന്നതാണോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നതാണോ ശരിയെന്ന് പൊതുജനം അറിയണം;രമേശ് ചെന്നിത്തല…..

തിരുവനന്തപുരം: മൂന്നു ലക്ഷത്തിലധികം പരാതികൾ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിട്ടും 38000 ഇരട്ട വോട്ടുകളെ ഉള്ളൂ എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണെന്നും ഇരട്ട വോട്ട്
ആരോപണത്തിൽ തന്നെ ഉറച്ചു നില്‍ക്കുന്നു എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ പറയുന്നതാണോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നതാണോ ശരിയെന്ന് എന്ന് പൊതുജനം അറിയണം. ഇത് സംബന്ധിച്ചുള്ള എല്ലാ രേഖകളും അടുത്ത ദിവസം പുറത്ത് വിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.ഇരട്ട വോട്ടുള്ളവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നും കള്ളവോട്ടിന്റെ പിന്‍ബലത്തില്‍ ജയിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

വോട്ടര്‍ പട്ടികയില്‍ മണ്ഡലങ്ങളും ബൂത്തുകളും മാറിക്കിടക്കുന്നുണ്ടെന്നും ഇരട്ട വോട്ടുകളില്‍ ഉള്ളതും കണ്ടെത്താന്‍ സാധിച്ചതും തമ്മില്‍ വ്യത്യാസമുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. ഇതില്‍ ഗൗരവമായ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Related posts

കേരളത്തില്‍ ഒരാള്‍ക്ക് കൂടി മങ്കിപോക്സ്; ഇതുവരെ രോഗം ബാധിച്ചത് അഞ്ച് പേര്‍ക്ക്.

യാത്രകള്‍ക്കും ചെലവേറുന്നു; നിരക്ക് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അനുമതി.*

സംസ്ഥാനങ്ങൾക്ക് കൂടുതൽ വാക്സിൻ അനുവദിച്ച് കേന്ദ്ര സർക്കാർ…..

WordPress Image Lightbox