തിരുവനന്തപുരം: ശബരിമല വിഷയത്തെ സംബന്ധിച്ച നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും അത് തന്നെയാണ് പാർട്ടിയുടെ പൊതു നിലപാടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു.
ശബരിമല സെറ്റിൽ ചെയ്ത വിഷയമാണെന്ന് സി.പി.എം പോളിറ്റ് ബ്യുറോഅംഗം എസ്.രാമചന്ദ്രൻ പിള്ളയും പറഞ്ഞു.ഇനി തീരുമാനം എടുക്കേണ്ടത് സുപ്രീം കോടതിയാണ്. കടകംപള്ളിയെ വിമർശിച്ചത് എൻ.എസ്.എസിന്റെ സ്വാതന്ത്ര്യമാണ് എന്നും വിമർശിക്കാൻ എൻ.എസ്.എസിനു ജനാധിപത്യപരമായ സ്വാതന്ത്ര്യമുണ്ടെന്നും എസ്.ആർ.പി പറഞ്ഞു.