22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • കണ്ണൂരിൽ വീട്ടുമുറ്റത്ത്‌ നിർത്തിയിട്ട സ്‌കൂട്ടറിനും ഓട്ടോറിക്ഷയ്‌ക്കും തീയിട്ടു
kannur

കണ്ണൂരിൽ വീട്ടുമുറ്റത്ത്‌ നിർത്തിയിട്ട സ്‌കൂട്ടറിനും ഓട്ടോറിക്ഷയ്‌ക്കും തീയിട്ടു

കണ്ണൂർ : വീട്ടുമുറ്റത്ത്‌ നിർത്തിയിട്ട സ്‌കൂട്ടറും ഓട്ടോറിക്ഷയും തീയിട്ട്‌ നശിപ്പിക്കാൻ ശ്രമം. സി.പി.എം പുഴാതി ലോക്കൽ കമ്മിറ്റിയംഗവും പുഴാതി സർവീസ്‌ സഹകരണ ബാങ്ക്‌ ജീവനക്കാരനുമായ പള്ളിക്കുളം രാമതെരുവിലെ പാല ബിജുവിന്റെ ആക്ടീവ സ്‌കൂട്ടറിനും ഓട്ടോറിക്ഷയ്‌ക്കുമാണ്‌ തിങ്കളാഴ്‌ച പുലർച്ചെ സാമൂഹ്യവിരുദ്ധർ തീയിട്ടത്‌. ശബ്‌ദംകേട്ട്‌ ബിജുവും കുടുംബാംഗങ്ങളും വീടിന്‌ പുറത്തിറങ്ങുമ്പോഴേക്കും സ്‌കൂട്ടർ കത്തിനശിച്ചു.

തീയണച്ചതിനാൽ ഓട്ടോറിക്ഷയുടെ ടയർമാത്രമാണ്‌ കത്തിയത്‌. ഒരുപ്രശ്‌നവുമില്ലാത്ത പ്രദേശത്താണ്‌ സാമൂഹ്യവിരുദ്ധരുടെ അതിക്രമം. സമീപത്തെ സ്‌കൂളിന്‌ മുന്നിൽ പലസ്ഥലങ്ങളിൽനിന്നുള്ള സംഘം രാത്രി ഒത്തുകൂടാറുണ്ടായിരുന്നു. മദ്യ-ലഹരി വിതരണസംഘവുമായി ബന്ധമുള്ളവരെന്ന്‌ സംശയിക്കുന്നവർ അസമയത്ത്‌ ഒത്തുകൂടുന്നതിനെ നാട്ടുകാർ എതിർത്തിരുന്നു. ലഹരിമാഫിയയാണ്‌ അതിക്രമത്തിന്‌ പിന്നിലെന്ന്‌ സംശയമുയർന്നിട്ടുണ്ട്‌.

കണ്ണൂർ ടൗൺ പൊലീസും ഫോറൻസിക്ക്‌ വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധിച്ചു. കെ.വി. സുമേഷ്‌ എം.എൽ.എ, സി.പി.എം ഏരിയാ സെക്രട്ടറി കെ.പി. സുധാകരൻ തുടങ്ങിയവർ സന്ദർശിച്ചു. സമാധാനം നിലനിൽക്കുന്ന പ്രദേശത്ത്‌ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള സാമൂഹ്യവിരുദ്ധരുടെ ശ്രമത്തിൽ സി.പി. എം പുഴാതി ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു.

Related posts

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണൂ​രി​ൽ ഗ​താ​ഗ​ത-​പാ​ർ​ക്കിം​ഗ് നി​യ​ന്ത്ര​ണം

Aswathi Kottiyoor

കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന് ഓ​പ്പ​റേ​ഷ​ൻ എ ​പ്ല​സ്

Aswathi Kottiyoor

കഞ്ചാവ് മൊത്തവിതരണക്കാരൻ ഇബ്രാഹിമിന്റെ ജീപ്പ് കണ്ണൂരിലെത്തിച്ചു

Aswathi Kottiyoor
WordPress Image Lightbox