കേളകം: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എനർജി ക്ലബിന്റെ നേതൃത്വത്തിൽ ഊർജ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് എൽഇഡി ബൾബുകള്‍ വിതരണം ചെയ്തു.
വീടുകളിൽ പഠനാവശ്യത്തിനും മറ്റുമായി ഫിലമെന്റ് ബൾബ് ഉപയോഗിക്കുന്ന കുട്ടികൾക്കാണ് എൽഇഡി ബൾബുകൾ വിതരണം ചെയ്തത്.
ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളെ അറിയിക്കുക, കണ്ണിനെ ബാധിക്കുന്ന ഫിലമെന്റ് ബള്‍ബുകളുടെ ഉപയോഗം പൂര്‍ണമായി ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് എനര്‍ജി ക്ലബ് ഇത്തരമൊരു പ്രോഗ്രാം സംഘടിപ്പിച്ചത്. കേളകം ഗ്രാമപഞ്ചായത്ത് മെംബർ ജോണി പാമ്പാടിയിൽ വിതരണോദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് സി.സി. സന്തോഷ് അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപകൻ എം.വി. മാത്യു, സോണി ഫ്രാന്‍സിസ്, ജീന മേരി തങ്കച്ചൻ, എം.കെ. രാധിക, അശ്വതി കെ. ഗോപിനാഥ് എന്നിവര്‍ നേതൃത്വം നല്കി. എനര്‍ജി ക്ലബ് അംഗങ്ങളായ അഖില്‍ ഗീവര്‍ഗീസ്, അനുപമ മരിയ സാജു, ജിസ്മോള്‍ ഏലിയാസ്, പി.എസ്. സിധാന്‍ എന്നിവര്‍ ഫീല്‍ഡ് സര്‍വേയ്ക്ക് നേതൃത്വം നല്കി.