കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പരിഷ്‌കരിച്ച ശമ്പള സ്‌കെയില്‍ അടിസ്ഥാനമാക്കി നല്‍കേണ്ട 2022 ജനുവരി മാസത്തെ ശമ്പള വിതരണം ഫെബ്രുവരി 10 നകം പൂര്‍ത്തിയാക്കുമെന്ന് കെഎസ്ആര്‍ടിസി സിഎംഡി അറിയിച്ചു. ഇ- ഓഫീസ് കഴിഞ്ഞ മാസം 25 മുതല്‍ പ്രവര്‍ത്തന രഹിതമായതും, സ്പാര്‍ക്കിന് അനുസരിച്ചുള്ള ഭേദഗതി വരുത്താനുള്ള കാലതാമസവും കണക്കിലെടുത്താണ് ശമ്പളം നല്‍കാന്‍ വൈകുന്നത്.
സ്പാര്‍ക്കിന്റെ ഭേദഗതിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതാത് യൂണിറ്റ് ഓഫീസര്‍മാര്‍ ജീവനക്കാരുടെ ശമ്പളം പുനര്‍ നിര്‍ണയിച്ച് ഫെബ്രുവരി ഏഴാം തീയതി വൈകിട്ട് 3 മണിക്ക് മുന്‍പായി ചീഫ് ഓഫീസില്‍ എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക്, പത്താം തീയതിക്ക് മുന്‍പ് തന്നെ ശമ്പളം നല്‍കാനാകുമെന്നാണ് പ്രതീക്ഷയെന്നും , പുതുക്കിയ സ്‌കെയിലുള്ള ശമ്പള നിര്‍ണ്ണയത്തില്‍ ഏന്തെങ്കിലും പിശക് സംഭവിച്ചതായി കണ്ടെത്തുകയാണെങ്കില്‍ അത് പരിഹരിച്ച് തുടര്‍ന്നുള്ള മാസത്തെ ശമ്പളത്തില്‍ ക്രമീകരിച്ച് നല്‍കുമെന്നും സിഎംഡി അറിയിച്ചു.