24.8 C
Iritty, IN
September 23, 2023
Thiruvanandapuram

നാല് ട്രെയിനുകള്‍ റദ്ദാക്കി

കൊവിഡ് വ്യാപനം പരിഗണിച്ച് നാളെ മുതല്‍ അടുത്ത വ്യാഴാഴ്ച വരെ നാല് ട്രെയിനുകള്‍ റദ്ദാക്കി. നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസ്,കൊല്ലം തിരുവനന്തപുരം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് ,കോട്ടയം-കൊല്ലം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് ,തിരുവനന്തപുരം നാഗര്‍കോവില്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.

റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങള്‍
.നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ -16366)
.കൊല്ലം തിരുവനന്തപുരം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍- 06425)
.കോട്ടയം-കൊല്ലം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍.06431)
.തിരുവനന്തപുരം നാഗര്‍കോവില്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 06435)

അതേസമയം സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്കയോ ഭയമോ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണം. രോഗലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തുകയും വേഗത്തില്‍ സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. അഞ്ച് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്.രാഷ്ട്രീയകക്ഷി ഭേദമില്ലാതെ എല്ലാവര്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related posts

മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളവർധന: പഠിക്കുന്നതിന് കമ്മീഷനെ നിയോഗിക്കാന്‍ തീരുമാനം…

അവർ അനാഥരാകില്ല , ഒപ്പമുണ്ടാകും സർക്കാർ ; മാതാപിതാക്കളുടെ കാലശേഷവും പരിരക്ഷയും പിന്തുണയും ഉറപ്പാക്കുന്ന സമഗ്രപദ്ധതി…………..

ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ നാല് പേരുടെ കേള്‍വിക്ക് തകരാര്‍

WordPress Image Lightbox