25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • വി​ല​യി​ടി​വ് ; പ്ര​തി​സ​ന്ധി​യി​ൽ ഇ​ഞ്ചിക്ക​ർ​ഷ​ക​ർ.
kannur

വി​ല​യി​ടി​വ് ; പ്ര​തി​സ​ന്ധി​യി​ൽ ഇ​ഞ്ചിക്ക​ർ​ഷ​ക​ർ.

ഇ​രി​ട്ടി: വി​ള​വെ​ടു​പ്പ് സീ​സ​ൺ തു​ട​ങ്ങി​ട്ടും വി​ല​യി​ടി​വ് മൂ​ലം വ​ൻ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ് ഇ​ഞ്ചിക്ക​ർ​ഷ​ക​ർ. മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ പ​കു​തി വി​ല​പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ ഏ​ക്ക​റു​ക​ളോ​ളം ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ന​ട​ത്തി​യ ക​ർ​ഷ​ക​രാ​ണ് വി​ല​യി​ടി​വ് മൂ​ലം പ്രതിസന്ധി നേരിടുന്നത്.

60 കി​ലോ തൂ​ക്കം വ​രു​ന്ന ഒ​രു​ചാ​ക്ക് ഇ​ഞ്ചി​ക്ക് 700 രൂ​പ​യാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല. ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​രു​ചാ​ക്ക് ഇ​ഞ്ചി​ക്ക് 1600 രൂ​പ വ​രെ ല​ഭി​ച്ചി​രു​ന്നു. ഇ​ക്കു​റി​യും 1000 രൂ​പ​യ്ക്കു മു​ക​ളി​ൽ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കൃ​ഷി​യി​റ​ക്കി​യ ക​ർ​ഷ​ക​രാ​ണ് വി​ല​യി​ടി​വി​ൽ ന​ട്ടം തി​രി​യു​ന്ന​ത്. വി​ല ഉ​യ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ വി​ള​വെ​ടു​ക്കാ​തെ ഇ​ഞ്ചി വെ​റു​തേ​യി​ടാ​നും സാ​ധി​ക്കി​ല്ല. വേ​ന​ൽ ക​ടു​ക്കു​ന്ന​തോ​ടെ ചൂ​ട് കൂ​ടി ഇ​ഞ്ചി മ​ണ്ണി​ന​ട​യി​ൽ​നി​ന്ന് ഉ​ണ​ങ്ങി ന​ശി​ക്കാ​ൻ തു​ട​ങ്ങും. ഇ​പ്പോ​ഴ​ത്തെ വി​ല​യി​ൽ കൂ​ലി​പോ​ലും ല​ഭി​ക്കി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

കോ​വി​ഡി​നെ തു​ട​ർ​ന്ന് രാ​ജ്യാ​ന്ത​ര​മാ​ർ​ക്ക​റ്റി​ൽ ഡി​മാ​ൻ​ഡ് കു​റ​ഞ്ഞ​തും ക​ർ​ണാ​ട​ക​യി​ലും ത​മി​ഴ്‌​നാ​ട്ടി​ലും ഉ​ത്പാ​ദ​നം കൂ​ടി​യ​തു​മാ​ണ് കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ന്ന​ത്. ഒ​രേ​ക്ക​ർ സ്ഥലത്ത് ഇ​ഞ്ചി കൃ​ഷി ചെയ്യണ​മെ​ങ്കി​ൽ വി​ത്തി​ന്‍റെ വി​ല​യും മ​റ്റ് ഉ​ത്പാ​ദ​ന ചെ​ല​വു​മ​ട​ക്കം 2.5 ല​ക്ഷ​ത്തോ​ളം രൂ​പ വേ​ണ്ടി​വ​രും.

ഇ​പ്പോ​ഴ​ത്തെ വി​ല​യി​ൽ ചെ​ല​വി​ന്‍റെ മൂ​ന്നി​ലൊ​ന്നുപോ​ലും ല​ഭി​ക്കി​ല്ലെ​ന്ന് ഇ​രി​ട്ടി​യി​ലെ ഇ​ഞ്ചിക്ക​ർ​ഷ​ക​നാ​യ പ​രു​ത്തി​വ​യ​ലി​ൽ ജോ​ണി പ​റ​യു​ന്നു. സ​ർ​ക്കാ​ർ കൃ​ഷി​ഭ​വ​ൻ മു​ഖേ​ന ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഇ​ഞ്ചി​വി​ത്ത് ന​ൽ​കു​ന്ന പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി വി​ൽ​ക്കാ​ൻ ക​ഴി​യു​മോ​യെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വി​ള​വെ​ടു​പ്പ് തു​ട​ങ്ങി​യ​തെ​ന്ന് ജോ​ണി പ​റ​ഞ്ഞു. ചൂ​ട് കൂ​ടി​യ​തി​നാ​ൽ മ​ണ്ണി​ന​ടി​യി​ൽ​നി​ന്നും ഇ​ഞ്ചി ന​ശി​ച്ചു​പോ​കു​മെ​ന്ന​തി​നാ​ൽ ജോ​ണി വി​ള​വെ​ടു​പ്പ് തു​ട​ങ്ങി​യെ​ങ്കി​ലും ഷെ​ഡി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ജൈ​വ​രീ​തി​യി​ൽ ചു​ക്കി​നാ​യി കൃ​ഷി ന​ട​ത്തി​യ​താ​ണെ​ങ്കി​ലും ചു​ക്കി​നും വി​ല​യി​ല്ലാ​താ​യ​തോ​ടെ ഇ​നി​യെ​ന്തു ചെ​യ്യുമെ​ന്ന​റി​യാ​തെ പ​ക​ച്ചു​നി​ൽ​ക്കു​ക​യാ​ണ് ഈ ​ക​ർ​ഷ​ക​ൻ.

കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ൾ ക​ർ​ണാ​ട​ക​യി​ലും ത​മി​ഴ്‌​നാ​ട്ടി​ലും ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്ത് ഏ​ക്ക​ർ​ക​ണ​ക്കി​ന് സ്ഥ​ല​ത്ത് ഇ​ഞ്ചി കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം കോ​വി​ഡ് കാ​ര​ണം ഭൂ​രി​ഭാ​ഗം പേ​ർ​ക്കും വി​ള​വെ​ടു​പ്പ് ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​വി​ടു​ത്തെ കാ​ലാ​വ​സ്ഥ​യി​ൽ പ​റി​ച്ചെ​ടു​ക്കാ​ത ഇ​ഞ്ചി മ​ണ്ണി​ന​ടി​യി​ൽ​ത്ത​ന്നെ നി​ല​നി​ർ​ത്താ​ൻ ക​ഴി​യു​ന്ന​തി​നാ​ൽ ഇ​ക്കു​റി ഇ​ര​ട്ടി ഉ​ത്പാ​ദ​നം ഉ​ണ്ടാ​യ​തും വി​ല​യി​ടി​വി​ന് കാ​ര​ണ​മാ​യി. വ​ൻ​കി​ട ക​മ്പ​നി​ക​ൾ ഡി​മാ​ൻ​ഡ് കു​റ​ച്ച​തോ​ടെ നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ ക​ർ​ഷ​ക​സം​ഘ​ങ്ങ​ൾ വ​ഴി​യും മ​റ്റും വി​ത്ത് ആ​വ​ശ്യ​ത്തി​നും വീ​ട്ടാ​വ​ശ്യ​ത്തി​നു​മാ​യി വാ​ങ്ങു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ. മു​ൻ​വ​ർ​ഷം വാ​ഴ​ക്കു​ല​ക​ൾ ഇ​തേ​രീ​തി​യി​ൽ വി​ല്പ​ന ച​ല​ഞ്ചി​ലൂ​ടെ വി​റ്റ​ഴി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നു.

ചു​ക്കി​നും വി​ല​യി​ടി​ഞ്ഞി​രി​ക്കു​ക​യാ​ണ്. ക്വി​ന്‍റ​ലി​ന് 10,100 രൂ​പ​യാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല. ഒ​രു കി​ലോ ചു​ക്ക് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ചു​രു​ങ്ങി​യ​ത് ആ​റു കി​ലോ എ​ങ്കി​ലും പ​ച്ച​യി​ഞ്ചി ഉ​ണ​ക്കി​യെ​ടു​ക്ക​ണം. തൊ​ലി​യും വേ​രും ക​ള​ഞ്ഞ് ഉ​ണ​ക്കി​യെ​ടു​ക്കാ​നു​ള്ള ചെ​ല​വും കൂ​ടി ക​ണ​ക്കാ​ക്കി​യാ​ൽ കൃ​ഷി​കൊ​ണ്ട് ന​ഷ്ടം മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

Related posts

ഹരിദാസ് വധം: കൃത്യം ന​ട​ത്തി​യ​ത് പ്രൊ​ഫ​ഷ​ണ​ൽ സം​ഘം

Aswathi Kottiyoor

*ഉപതെരഞ്ഞെടുപ്പ്: മദ്യശാലകള്‍ അടച്ചിടും

Aswathi Kottiyoor

സുരക്ഷയില്ലാതെ സ്കൂൾ വാഹനങ്ങൾ

Aswathi Kottiyoor
WordPress Image Lightbox