27.2 C
Iritty, IN
July 3, 2024
  • Home
  • Peravoor
  • പേരാവൂർ മണ്ഡലത്തിലെ ഗതാഗത യോഗ്യമല്ലാത്ത മുഴുവൻ റോഡുകളും ഉടൻ ഗതാഗത യോഗ്യമാക്കണം; പൊതുമരാമത്ത് എഞ്ചിനിയര്‍മാരുമായി ചർച്ച നടത്തി അഡ്വ. സണ്ണി ജോസഫ് എംഎൽഎ
Peravoor

പേരാവൂർ മണ്ഡലത്തിലെ ഗതാഗത യോഗ്യമല്ലാത്ത മുഴുവൻ റോഡുകളും ഉടൻ ഗതാഗത യോഗ്യമാക്കണം; പൊതുമരാമത്ത് എഞ്ചിനിയര്‍മാരുമായി ചർച്ച നടത്തി അഡ്വ. സണ്ണി ജോസഫ് എംഎൽഎ

പേരാവൂർ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തികള്‍ സംബന്ധിച്ച് നിയോജകമണ്ഡലത്തിന്റെ ചുമതലയുള്ള നോഡൽ ഓഫീസര്‍ പി ഡബ്ല്യു ഡി ബില്‍ഡിംഗ്‌ വിഭാഗം എക്സിക്യുട്ടീവ്‌ എഞ്ചിനിയര്‍ ജിഷ കുമാരിയുടെ സാന്നിധ്യത്തില്‍ മറ്റ് പൊതുമരാമത്ത് എഞ്ചിനിയര്‍മാരുമായി പേരാവൂർ എംഎൽഎ അഡ്വ. സണ്ണി ജോസഫ് ചർച്ച നടത്തി.

ഇരിട്ടി- പേരാവൂർ- നെടുംപൊയിൽ റോഡും, മാടത്തിൽ -എടൂർ- കീഴ്പ്പള്ളി റോഡും റീ മെക്കാഡം ടാറിങ് ചെയ്യേണ്ടതിന്റെ ആവശ്യകതയും, മറ്റു പ്രധാന റോഡുകൾ മെക്കാഡം ചെയ്യേണ്ടതിന്റെ ആവശ്യകതയും എം എല്‍ എ നോഡല്‍ ഓഫിസറുടെ ശ്രദ്ധയിൽ പെടുത്തി. നിയോജകമണ്ഡലത്തിലെ 25റോഡുകളുടെ റണ്ണിംഗ് കോൺട്രാക്ട് ആയി 3കോടി 85ലക്ഷം രൂപ അനുവദിച്ച് ഇതിന്റെ പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും, നിയോജക മണ്ഡലത്തിലെ ഗതാഗത യോഗ്യമല്ലാത്ത മുഴുവൻ പൊതു മരാമത്തു റോഡുകളും ഗതാഗത യോഗ്യമാക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു.

നോഡൽ ഓഫീസർ ജിഷ കുമാരി കെ, അസിസ്റ്റന്റ് എക്സിക്യുട്ടീവ്‌ എഞ്ചിനീയർ സജിത്ത് പി, വിവിധ പൊതു മരാമത്തു വകുപ്പിന്റെ കീഴിലുള്ള അസിസ്റ്റന്റ് എഞ്ചിനീയർമാരും പങ്കെടുത്തു

Related posts

ചെണ്ടുമല്ലി കൃഷിയുടെ തൈ നടൽ ഉദ്ഘാടനം

Aswathi Kottiyoor

മരിയ, കൃപ ഭവനുകളിൽ സഹായം എത്തിച്ചുനൽകി

Aswathi Kottiyoor

ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി​ക്ക് നി​വേ​ദ​നം

Aswathi Kottiyoor
WordPress Image Lightbox