30 C
Iritty, IN
October 2, 2024
  • Home
  • kannur
  • തോ​ടു​ക​ളു​ടെ വീ​ണ്ടെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് പ​ദ്ധ​തി​യു​മാ​യി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഭൂ​മി​ശാ​സ്ത്ര വ​കു​പ്പ്.
kannur

തോ​ടു​ക​ളു​ടെ വീ​ണ്ടെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് പ​ദ്ധ​തി​യു​മാ​യി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഭൂ​മി​ശാ​സ്ത്ര വ​കു​പ്പ്.

ക​ണ്ണൂ​ർ: ഗ്രാ​മീ​ണ കാ​ർ​ഷി​ക സം​സ്കൃ​തി​യു​ടെ ജീ​വ​ധാ​ര​ക​ളാ​യ തോ​ടു​ക​ളു​ടെ വീ​ണ്ടെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് പ​ദ്ധ​തി​യു​മാ​യി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഭൂ​മി​ശാ​സ്ത്ര വ​കു​പ്പ്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചെ​റു​താ​ഴം പ​ഞ്ചാ​യ​ത്തു​മാ​യി ചേ​ർ​ന്ന് പെ​രി​യാ​ട്ട് വ​യ​ൽ തോ​ടി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. പ്രാ​ദേ​ശി​ക പ​ഠ​ന​ത്തി​ന്‍റെ​യും തു​ട​ർ​വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ മൈ​ക്രോ പ്ലാ​ൻ ത​യാ​റാ​ക്ക​ലി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ്രോ-​വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ.​ഡോ. എ.​സാ​ബു നി​ർ​വ​ഹി​ച്ചു.

നാ​ല് കി​ലോ​മീ​റ്റ​റോ​ളം നീ​ള​മു​ള്ള പെ​രി​യാ​ട്ട് വ​യ​ൽ തോ​ട് രാ​മ​പു​രം പു​ഴ​യു​ടെ പ്ര​ധാ​ന കൈ​വ​ഴി​യാ​ണ്. തോ​ടി​നെ നാ​ലു ഭാ​ഗ​ങ്ങ​ളാ​ക്കി തി​രി​ച്ചാ​ണ് ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്തു​ന്ന​ത്. ഫീ​ൽ​ഡ് സ​ർ​വേ, റി​മോ​ട്ട് സെ​ൻ​സിം​ഗ്, ജി​ഐ​എ​സ് സാ​ങ്കേ​തി​ക​വി​ദ്യ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഭൂ​മി​ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി ഡോ. ​ടി.​കെ. പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ഠ​നം. ആ​ൻ​ഡ്രോ​യ്ഡ് മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ​യും ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ​യും സാ​ധ്യ​ത​ക​ൾ ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. പൂ​ർ​ണ​മാ​യും പേ​പ്പ​ർ​ര​ഹി​ത​മാ​യാ​ണ് ഫീ​ൽ​ഡ് സ​ർ​വേ ന​ട​ന്ന​ത്. തോ​ടി​ലെ ജ​ല​വി​താ​നം, ഒ​ഴു​ക്ക്, അ​ടി​ഞ്ഞു​കൂ​ടി​യ എ​ക്ക​ൽ, സ​സ്യ​സ​മ്പ​ത്ത്, ജ​ന്തു​ജാ​ല​ങ്ങ​ൾ, ഓ​ര​ങ്ങ​ളി​ലെ ഭൂ​വി​നി​യോ​ഗം, മ​നു​ഷ്യ ഇ​ട​പെ​ട​ലു​ക​ൾ, കൃ​ഷി, ഗ​താ​ഗ​തം എ​ന്നി​ങ്ങ​നെ എ​ല്ലാ ഘ​ട​ക​ങ്ങ​ളും പ​ഠി​ച്ച് മാ​പ്പ് ചെ​യ്യു​ക​യാ​ണ് സ​ർ​വേ​യി​ലൂ​ടെ ചെ​യ്യു​ന്ന​ത്.

പ്രാ​ദേ​ശി​ക വി​ക​സ​ന​ത്തി​ൽ ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത ഘ​ട​ക​മാ​ണ് തോ​ടു​ക​ളെ​ന്നും ഇ​തി​ന് ശാ​സ്ത്രീ​മാ​യ പ​ഠ​ന​വും പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യും ആ​വ​ശ്യ​മാ​ണെ​ന്നു​മു​ള്ള ചി​ന്ത​യി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഭൂ​മി​ശാ​സ്ത്ര വ​കു​പ്പി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രും ക​ർ​ഷ​ക​രും കു​ടും​ബ​ശ്രീ-​സ്വാ​ശ്ര​യ​സം​ഘം പ്ര​വ​ർ​ത്ത​ക​രും പ​രി​സ​ര​വാ​സി​ക​ളും ഫീ​ൽ​ഡ് സ​ർ​വേ​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഹ​രി​ത​കേ​ര​ള മി​ഷ​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
q
പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എം. ​ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ക​ണ്ണൂ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ.​കെ. സോ​മ​ശേ​ഖ​ര​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

Related posts

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

ഷിഗല്ലെയെ സൂക്ഷിക്കാൻ ജില്ലയിൽ ജാഗ്രതാനിർദേശം…………

Aswathi Kottiyoor

പെൻഷൻ അംഗത്വം പുനസ്ഥാപിക്കൽ: ജൂൺ 30 വരെ കുടിശിക അടക്കാം

Aswathi Kottiyoor
WordPress Image Lightbox