28.8 C
Iritty, IN
July 2, 2024
  • Home
  • kannur
  • കോ​വി​ഡ്: ജാ​ഗ്ര​താ ​സ​മി​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജി​ത​മാ​ക്ക​ണം
kannur

കോ​വി​ഡ്: ജാ​ഗ്ര​താ ​സ​മി​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജി​ത​മാ​ക്ക​ണം

ക​ണ്ണൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജാ​ഗ്ര​ത സ​മി​തി​ക​ളും ആ​ര്‍​ആ​ര്‍​ടി​ക​ളും കൂ​ടു​ത​ല്‍ ഊ​ര്‍​ജി​ത​വും കാ​ര്യ​ക്ഷ​മ​വു​മാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം.

ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്നും ഹോം ​ഐ​സൊ​ലേ​ഷ​ന്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ പ​റ​ഞ്ഞു. ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള കു​ടും​ബ​ങ്ങ​ള്‍​ക്ക് ജ​ന​കീ​യ ഹോ​ട്ട​ലു​ക​ള്‍ വ​ഴി ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണം. ഉ​ത്സ​വ​കാ​ല​ത്ത് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ക്കാ​ത്ത രീ​തി​യി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ക​ള​ക്ട​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞു. സ്വ​യം നി​യ​ന്ത്ര​ണ​ത്തി​ന് പ്രാ​ധാ​ന്യം ന​ല്‍​കി​യു​ള്ള പ്രാ​ദേ​ശി​ക ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ഊ​ന്ന​ല്‍ ന​ല്‍​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ല​യി​ല്‍ 184 കു​ടും​ബ ക്ഷേ​മ ഉ​പ​കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് ഏ​ഴ് കോ​ടി രൂ​പ വീ​തം അ​നു​വ​ദി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

Related posts

കണ്ണൂർ ജില്ലയില്‍ ശനിയാഴ്ച 451 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി………

Aswathi Kottiyoor

കണ്ണൂർ ഡി​സി​സി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം സെ​പ്റ്റം​ബ​ർ രണ്ടിന്

Aswathi Kottiyoor

കൃഷി നാശം രൂക്ഷം; കൃഷിഭവനുകൾ തുറക്കുന്നില്ല, കർഷകർ പ്രതിസന്ധിയിൽ…………

Aswathi Kottiyoor
WordPress Image Lightbox