27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • ബേ​ക്ക​ലി​ല്‍ കാ​ര​വ​ന്‍ ടൂ​റി​സം ന​ട​പ്പി​ലാ​ക്കാ​ന്‍ തീ​രു​മാ​നം
kannur

ബേ​ക്ക​ലി​ല്‍ കാ​ര​വ​ന്‍ ടൂ​റി​സം ന​ട​പ്പി​ലാ​ക്കാ​ന്‍ തീ​രു​മാ​നം

ബേ​ക്ക​ല്‍: കേ​ര​ള ടൂ​റി​സ​ത്തി​ന്‍റെ ഫ്‌​ളാ​ഗ്ഷി​പ്പ് പ​ദ്ധ​തി​യാ​യി ന​ട​പ്പി​ലാ​ക്കു​ന്ന കാ​ര​വ​ന്‍ ടൂ​റി​സം ബേ​ക്ക​ലി​ലും കൊ​ണ്ടു​വ​രാ​ന്‍ വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രി പി.​പി.​മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ നട​ന്ന ബി​ആ​ര്‍​ഡി​സി​യു​ടെ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി.

ബി​ആ​ര്‍​ഡി​സി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​ത​യോ​ടെ​യും സ​മ​യ​ബ​ന്ധി​ത​മാ​യും ന​ട​പ്പാ​ക്കാ​ന്‍ മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന റി​സോ​ര്‍​ട്ടു​ക​ളു​ടെ നി​ര്‍​മാ​ണം പു​ന​രാ​രം​ഭി​ക്കു​ക​യും പു​തി​യ സം​രം​ഭ​ക​രെ ക​ണ്ടെ​ത്തു​ക​യും ചെ​യ്യും. ബേ​ക്ക​ല്‍ ബീ​ച്ച് പാ​ര്‍​ക്കി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഉ​ട​ന്‍ ആ​രം​ഭി​ക്കു​ന്ന​തി​നും അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കൊ​ള​വ​യ​ല്‍ റി​സോ​ര്‍​ട്ട് സൈ​റ്റി​ല്‍ ഇ​ക്കോ ടൂ​റി​സ​ത്തി​ല്‍ അ​ധി​ഷ്ഠി​ത​മാ​യ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും ബി​ആ​ര്‍​ഡി​സി​ക്ക് സ്വ​ന്ത​മാ​യ ഓ​ഫീ​സ് നി​ര്‍​മി​ക്കു​ന്ന​തി​നും തീ​രു​മാ​ന​മാ​യി.

കോ​ട്ട​പ്പു​റ​ത്ത് ഹൗ​സ്‌​ബോ​ട്ട് ഹ​ബും ഫെ​സി​ലി​റ്റി സെ​ന്‍റ​റും സ​ജ്ജ​മാ​ക്കും. ഹെ​ലി ടൂ​റി​സം പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ ഹെ​ലി​പോ​ര്‍​ട്ടും നി​ര്‍​മി​ക്കും. ത​ച്ച​ങ്ങാ​ട് സാം​സ്‌​കാ​രി​ക കേ​ന്ദ്രം വെ​ഡ്ഡിം​ഗ് ടൂ​റി​സം, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ വി​പ​ണ​നകേ​ന്ദ്രം തു​ട​ങ്ങി​യ​വ ഉ​ള്‍​ക്കൊ​ള്ളി​ച്ച് പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കും.

വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി.​വേ​ണു, ഡ​യ​റ​ക്‌ട​ര്‍ കൃ​ഷ്ണ തേ​ജ, ബി​ആ​ര്‍​ഡി​സി മാ​നേ​ജിം​ഗ് ഡ​യ​റക്‌ട​ര്‍ ഷി​ജി​ന്‍ പ​റ​മ്പ​ത്ത് എ​ന്നി​വ​ര്‍ യോഗത്തിൽ പങ്കെടുത്തു.

Related posts

‘പാർട്‌ ടൈം ജീവനക്കാർ തുല്യവേതനത്തിന്‌ അർഹരല്ല’

Aswathi Kottiyoor

കലാകാരന്മാർക്ക് ഡിടിപിസി ധനസഹായം നൽകുന്നു.

Aswathi Kottiyoor

ജില്ലയില്‍ ഓക്സിജന്‍ സംവിധാനമുള്ള കിടക്കകൾ വര്‍ധിപ്പിക്കും; ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്തും….

Aswathi Kottiyoor
WordPress Image Lightbox