22.2 C
Iritty, IN
September 22, 2024
  • Home
  • Kerala
  • രണ്ട് ദിവസങ്ങളിലായി റേഷൻ കൈപ്പറ്റിയത് 14.5 ലക്ഷം കാർഡുടമകൾ: മന്ത്രി ജി. ആർ. അനിൽ
Kerala

രണ്ട് ദിവസങ്ങളിലായി റേഷൻ കൈപ്പറ്റിയത് 14.5 ലക്ഷം കാർഡുടമകൾ: മന്ത്രി ജി. ആർ. അനിൽ

സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിലായി 14.5 ലക്ഷം കാർഡുടമകൾ റേഷൻ വിഹിതം കൈപ്പറ്റിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. സാങ്കേതിക തകരാറുമായി ബന്ധപ്പെട്ട് ജനുവരി 13 മുതൽ സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന സമയക്രമീകരണം വ്യാഴാഴ്ച പിൻവലിച്ചിരുന്നു. നിലവിൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും രാവിലെ 8.30 മുതൽ 12.30 വരെയും വൈകുന്നേരം 3.30 മുതൽ 6.30 വരെയും പ്രവർത്തിക്കുന്നു. സാങ്കേതികമായതോ നെറ്റ്‌വർക്ക് സംബന്ധമായതോ ആയ പരാതികൾ ഒന്നും വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തില്ല.
വെള്ളിയാഴ്ച സംസ്ഥാനത്ത് 7,15,685 കാർഡുടമകൾ റേഷൻ വിഹിതം കൈപ്പറ്റി. ഈ മാസം 28 വരെ 69.62 ശതമാനം കാർഡുടമകൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. 2021 ഡിസംബറിൽ 28 വരെ 65.37 ശതമാനം മാത്രമായിരുന്നു റേഷൻ കൈപ്പറ്റിയിരുന്നത്.

Related posts

അന്താരാഷ്ട്ര ഹോസ്റ്റൽ സമുച്ചയം യാഥാർഥ്യമാകുന്നതോടെ ഡിജിറ്റൽ സാങ്കേതിക പഠന, ഗവേഷണ രംഗത്തെ ഹബ്ബായി കേരളം മാറുമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

തലശേരിയിലെ വിവാദ യുവതിയുടെ കസ്റ്റഡിയിൽനിന്ന് യുവാവിനെ മോചിപ്പിച്ചു

Aswathi Kottiyoor

ക​ര്‍​ഷ​ക​ പ്ര​ശ്‌​ന​പ​രി​ഹ​ാരത്തിനു സ​ര്‍​ക്കാ​ര്‍ നി​ര്‍​ബ​ന്ധ​ബു​ദ്ധി​ കാ​ട്ട​ണം: ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി

Aswathi Kottiyoor
WordPress Image Lightbox