27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കൊച്ചി എളമക്കരയിലെ ലൈംഗിക പീഡനക്കേസ്; ഇരയായ ബംഗ്ലാദേശുകാരിയും അറസ്റ്റിൽ, ‘രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചു’
Uncategorized

കൊച്ചി എളമക്കരയിലെ ലൈംഗിക പീഡനക്കേസ്; ഇരയായ ബംഗ്ലാദേശുകാരിയും അറസ്റ്റിൽ, ‘രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചു’


കൊച്ചി: കൊച്ചി എളമക്കരയിലെ ലൈംഗിക പീഡനക്കേസിൽ പീഡനത്തിനിരയായ ബംഗ്ലാദേശുകാരിയും അറസ്റ്റിൽ. മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതിനാണ് യുവതിയേയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇരുപതുകാരിയെ പൊലീസ് റിമാൻഡ് ചെയ്തു. യുവതിയെ പീഡനത്തിനിരയാക്കിയ സെക്സ് റാക്കറ്റ് കണ്ണികളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സെറീന, ജഗത, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. അതേസമയം, കേസിൽ കൂടുതൽ പേർക്കായി അന്വേഷണം തുടരുകയാണ്.

ബംഗളൂരുവില്‍ നിന്ന് കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ എത്തിച്ച ബംഗ്ലാദേശ് സ്വദേശിയായ പെൺകുട്ടിയെ ഇടപാടുകാർക്ക് ഇവർ കാഴ്ചവച്ചെന്നാണ് പൊലീസ് നൽകുന്ന സൂചന. ഈ സംഭവത്തിൽ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തത്‌. പന്ത്രണ്ടാം വയസില്‍ ബന്ധുവിനൊപ്പം ഇന്ത്യയിലെത്തിയ പെണ്‍കുട്ടി ബെംഗളൂരു അടക്കമുള്ള നഗരങ്ങളിൽ താമസിച്ചിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിനിരയായി എന്നും സൂചനയുണ്ട്. പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി സംഘത്തിലൊരാൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പോലീസിന്റെ വലയിലാകുന്നത്. പെണ്‍കുട്ടി നിലവിൽ പൊലീസ് സംരക്ഷണത്തിലാണ്. കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു.

Related posts

യാത്രക്കാരുടെ ഏറെക്കാലമായുള്ള ആ ആവശ്യം അംഗീകരിച്ച് കെഎസ്ആർടിസി, ബസിൽ ലഘുഭക്ഷണം നൽകും, പ്രൊപ്പോസൽ ക്ഷണിച്ചു

Aswathi Kottiyoor

കണ്ണൂർ കോടിയേരിയിൽ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു

Aswathi Kottiyoor

എറണാകുളത്ത് രണ്ട് കുട്ടികൾ അരളി പൂവ് കഴിച്ചെന്ന് സംശയം: അസ്വസ്ഥതകൾ നേരിട്ടു, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox