24.8 C
Iritty, IN
September 23, 2023
  • Home
  • Kelakam
  • കേളകം ബസ് സ്റ്റാൻഡിനുള്ളിൽ അനധികൃത പാർക്കിംഗ് പതിവാകുന്നു.
Kelakam

കേളകം ബസ് സ്റ്റാൻഡിനുള്ളിൽ അനധികൃത പാർക്കിംഗ് പതിവാകുന്നു.

കേളകം:തിരക്കേറിയ കേളകം ബസ് സ്റ്റാൻഡിനുള്ളിൽ അനധികൃത പാർക്കിംഗ് പതിവാകുന്നു. സ്വകാര്യ വാഹനങ്ങൾ സ്റ്റാൻഡിൽ കയറുന്നത് ബസുകൾക്ക് ബുദ്ധിമുട്ടാകുകയാണ്. ബസുകൾ തിരിക്കുന്നതിനും പാർക്ക് ചെയ്യാനും ബുദ്ധിമുട്ടായതിനാൽ നിരോധനം ഏർപ്പെടുത്തിയിരുന്നു.എന്നാൽ നിരോധനം ബോർഡിൽ മാത്രം ഒതുങ്ങി. സ്റ്റാൻഡിനുള്ളിൽ അന്യവാഹനങ്ങൾ പ്രവേശിക്കുകയും പാർക്കിംഗ് തുടരുകയും ചെയ്യുന്നു. ബസ് സ്റ്റാൻഡിന്റെ ഒരുഭാഗം ഇരുചക്രവാഹനങ്ങളും കാറുകളും ലോറികളും കൈയേറിയതോടെ യാത്രക്കാരും ബസ് ഡ്രൈവർമാരുമാണ് ദുരിതത്തിലായത്. പത്തിലധികം ബസുകൾ ഒരേസമയം പാർക്ക് ചെയ്യാൻസൗകര്യമുള്ള സ്റ്റാൻഡിൽ കഷ്ടിച്ച് ഒന്നോ രണ്ടോ ബസുകൾക്കു മാത്രമാണ് പാർക്കു ചെയ്യാനാകുന്നത്. സ്റ്റാൻഡിലെ പ്രവേശന ഭാഗത്ത് ഇരുചക്രവാഹനങ്ങൾ പാർക്കു ചെയ്യുന്നത് ബസുകൾക്ക് തടസം സൃഷ്ടിക്കുന്നു. ഇതിന് എത്രയും പെട്ടെന്ന് ഒരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും ബസ് ജീവനക്കാരുടെയും ആവശ്യം

Related posts

യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കേളകം യൂണിറ്റ് ഉദ്ഘാടനം തിങ്കളാഴ്ച

𝓐𝓷𝓾 𝓴 𝓳

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിത്തുരുളകൾ വിതയ്ക്കൽ ഉദ്ഘാടനം നടത്തി

𝓐𝓷𝓾 𝓴 𝓳

എട്ട് കുപ്പി വിദേശ മദ്യവുമായി കോളയാട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox