25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കോ​വി​ഡ് വ്യാ​പ​നം ; പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളും അ​ഭി​മു​ഖ​ങ്ങ​ളും മാ​റ്റി​വ​ച്ചു
Kerala

കോ​വി​ഡ് വ്യാ​പ​നം ; പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളും അ​ഭി​മു​ഖ​ങ്ങ​ളും മാ​റ്റി​വ​ച്ചു

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​രീ​ക്ഷ​ക​ളും അ​ഭി​മു​ഖ​ങ്ങ​ളും മാ​റ്റി​വെ​ച്ച​താ​യി പി​എ​സ്‌​സി. ഫെ​ബ്രു​വ​രി നാ​ലാം തീ​യ​തി​യി​ലെ കേ​ര​ള വാ​ട്ട​ര്‍ അ​തോ​റി​റ്റി​യി​ലെ ഓ​പ്പ​റേ​റ്റ​ര്‍ ത​സ്തി​ക​യി​ലേ​യ്ക്കു​ള്ള ഒ​എം​ആ​ര്‍ പ​രീ​ക്ഷ ഒ​ഴി​കെ ഫെ​ബ്രു​വ​രി ഒ​ന്ന് മു​ത​ല്‍ 19 വ​രെ ന​ട​ത്തു​വാ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളു​മാ​ണ് മാ​റ്റി​വെ​ച്ച​ത്.

മാ​റ്റി​വെ​ച്ച പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണെ​ന്ന് പി​എ​സ്‌​സി. അ​റി​യി​ച്ചു. ഈ​മാ​സം 27 മു​ത​ല്‍ ഫെ​ബ്രു​വ​രി 18 വ​രെ സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ന​ട​ത്തു​വാ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന പി​എ​സ്‌​സി അ​ഭി​മു​ഖ​വും എ​റ​ണാ​കു​ളം റീ​ജി​യ​ണ​ല്‍ ഓ​ഫീ​സി​ല്‍ 27ന് ​ന​ട​ത്തു​വാ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന വാ​ചാ​പ​രീ​ക്ഷ​യും മാ​റ്റി​വെ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ഈ ​മാ​സം 25 മു​ത​ല്‍ ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു വ​രെ വ​കു​പ്പു​ത​ല പ​രീ​ക്ഷ ഓ​ണ്‍​ലൈ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നേ​രി​ട്ട് വി​ത​ര​ണം ചെ​യ്യു​ന്ന​ത​ല്ലെ​ന്നും പി​എ​സ്‌​സി. അ​റി​യി​ച്ചു.

പ്രൊ​ബേ​ഷ​ന്‍-​ഡി​ക്ല​റേ​ഷ​ന്‍, പ്ര​മോ​ഷ​ന്‍ എ​ന്നി​വ ഡ്യൂ ​ആ​യി​ട്ടു​ള്ള​വ​ര്‍ ഓ​ഫീ​സ് മേ​ല​ധി​കാ​രി​യു​ടെ ശിപാ​ര്‍​ശ ക​ത്ത് [email protected] എ​ന്ന വി​ലാ​സ​ത്തി​ല്‍ ഇ-​മെ​യി​ല്‍ ചെ​യ്യു​ക​യോ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, വ​കു​പ്പു​ത​ല പ​രീ​ക്ഷ വി​ഭാ​ഗം, കേ​ര​ള പ​ബ്ലി​ക് സ​ര്‍​വ്വീ​സ് ക​മ്മീ​ഷ​ന്‍, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം, 695004 എ​ന്ന മേ​ല്‍​വി​ലാ​സ​ത്തി​ല്‍ അ​യ​ച്ചാ​ലോ മ​തി​യാ​കു​ന്ന​താ​ണ്.

Related posts

ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

Aswathi Kottiyoor

കണ്ണൂരിൽ‌ കൂ​ടു​ത​ൽ പേ ​പാ​ർ​ക്കിം​ഗ് കേന്ദ്രങ്ങൾ

Aswathi Kottiyoor

പണമിടപാടിനെച്ചൊല്ലി തര്‍ക്കം;യുവാവ് കുത്തേറ്റ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox