25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഒ​ന്നു​മു​ത​ൽ ഒ​ൻ​പ​തു വ​രെ ഓ​ണ്‍​ലൈ​ൻ ക്ലാ​സ്; മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ങ്ങി
Kerala

ഒ​ന്നു​മു​ത​ൽ ഒ​ൻ​പ​തു വ​രെ ഓ​ണ്‍​ലൈ​ൻ ക്ലാ​സ്; മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ങ്ങി

സം​സ്ഥാ​ന​ത്ത് ഒ​ന്നു മു​ത​ൽ ഒ​ൻ​പ​തു വ​രെ​യു​ള്ള ക്ലാ​സി​ലെ കു​ട്ടി​ക​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഓ​ൺ​ലൈ​ൻ പ​ഠ​നം. വെ​ള്ളി മു​ത​ൽ ര​ണ്ടാ​ഴ്ച്ച​ത്തേ​യ്ക്ക് കു​ട്ടി​ക​ൾ സ്കൂ​ളി​ൽ എ​ത്തേ​ണ്ട​തി​ല്ലെ​ന്നും ര​ണ്ടാ​ഴ്ച്ച ക​ഴി​ഞ്ഞ് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു.

ഒ​ന്നു മു​ത​ൽ ഒ​ൻ​പ​തു വ​രെ​യു​ള്ള ക്ലാ​സു​ക​ൾ വീ​ണ്ടും ഓ​ണ്‍​ലൈ​ൻ ആ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ച മാ​ർ​ഗ​രേ​ഖ​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 10,11,12 ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് സാ​ധാ​ര​ണ നി​ല​യി​ൽ ക്ലാ​സു​ക​ൾ ഉ​ണ്ടാ​വും. എ​ല്ലാ അ​ധ്യാ​പ​ക​രും സ്കൂ​ളി​ൽ ഹാ​ജ​രാ​ക​ണം.

ഈ ​മാ​സം 22,23 തീ​യ​തി​ക​ളി​ൽ എ​ല്ലാ ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലും ശു​ചീ​ക​ര​ണ, അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തേ​ണ്ട​താ​ണ്. സെ​ക്ക​ൻ​ഡ​റി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ കോ​വി​ഡ് ക്ല​സ്റ്റ​റു​ക​ൾ രൂ​പ​പ്പെ​ട്ടാ​ൽ സ്കൂ​ൾ ര​ണ്ടാ​ഴ്ച്ച അ​ട​ച്ചി​ട​ണം. സ്കൂ​ളു​ക​ളി​ൽ ആ​രം​ഭി​ച്ച വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വ് ത​ട​സ​മി​ല്ലാ​തെ ന​ട​ക്കു​ന്നു​വെ​ന്ന് വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം.

ഒ​ന്നു മു​ത​ൽ ഒ​ൻ​പ​തു​വ​രെ ക്ലാ​സു​ക​ളി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഡി​ജി​റ്റ​ൽ ക്ലാ​സു​ക​ൾ കാ​ണു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക സൗ​ക​ര്യ​മു​ണ്ടെ​ന്ന് പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​റ​പ്പു​വ​രു​ത്ത​ണം. ഓ​ണ്‍​ലൈ​ൻ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ​ഠ​ന സ​മ്മ​ർ​ദ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മെ​ങ്കി​ൽ ര​ക്ഷി​താ​ക്ക​ളു​മാ​യി ചേ​ർ​ന്ന് പ്ര​ത്യേ​ക കൗ​ണ്‍​സി​ലിം​ഗ് പ്രോ​ഗ്രാ​മു​ക​ൾ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പറയുന്നു.

Related posts

ആറളത്ത് മോതിരവരയൻ നീലിയട‌ക്കം‌ 175 ഇനം ശലഭങ്ങളെ കണ്ടെത്തി

Aswathi Kottiyoor

യോഗ പരിശീലനത്തിൽ പങ്കെടുത്തവരുടെ വീടുകളിൽ ഔഷധസസ്യ ഉദ്യാനം

Aswathi Kottiyoor

സ്വകാര്യ ബസുകൾ നാളെ മുതല്‍ സര്‍വ്വീസ് നിര്‍ത്തലാക്കും…………

Aswathi Kottiyoor
WordPress Image Lightbox