27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • എൽഐസി ഓർഡിനൻസിന്‌ 65 വർഷം ; 10 ശതമാനം ഓഹരികൾ വിൽപ്പനയ്‌ക്ക്‌ വച്ച് മോദി സർക്കാർ
Kerala

എൽഐസി ഓർഡിനൻസിന്‌ 65 വർഷം ; 10 ശതമാനം ഓഹരികൾ വിൽപ്പനയ്‌ക്ക്‌ വച്ച് മോദി സർക്കാർ

രാജ്യത്തെ സ്വകാര്യ ഇൻഷുറൻസ്‌ സ്ഥാപനങ്ങളെ ദേശസാൽക്കരിച്ച്‌ എൽഐസി എന്ന ഒരൊറ്റ പൊതുമേഖലാ സ്ഥാപനമാക്കിയ ഓർഡിനൻസ്‌ ഇറങ്ങിയിട്ട്‌ 65 വർഷം. 1956 ജനുവരി 19നാണ്‌ രാജ്യത്തെ 245 സ്വകാര്യ ഇൻഷുറൻസ്‌ സ്ഥാപനത്തെ ദേശസാൽക്കരിച്ചുള്ള ഓർഡിനൻസ്‌ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചത്‌. തുടർന്ന്‌, 1956 സെപ്‌തംബറിൽ എൽഐസി നിലവിൽ വന്നു. 1972ൽ ജനറൽ ഇൻഷുറൻസ്‌ മേഖലയും ദേശസാൽക്കരിച്ചു.

ഫിറോസ്‌ ഗാന്ധി അടക്കമുള്ള പാർലമെന്റേറിയൻമാരുടെ ഇടപെടലാണ്‌ ഇൻഷുറൻസ്‌ ദേശസാൽക്കരണത്തിന്‌ വഴിവച്ചത്‌. സ്വകാര്യ ഇൻഷുറൻസ്‌ സ്ഥാപനങ്ങളുടെ അഴിമതിയും വെട്ടിപ്പും ഫിറോസ്‌ ഗാന്ധിയും മറ്റും പാർലമെന്റിൽ ശക്തമായി ഉന്നയിച്ചിരുന്നു.

അഞ്ചു കോടി രൂപയുടെ സർക്കാർ നിക്ഷേപവുമായാണ്‌ എൽഐസി തുടങ്ങിയത്‌. നിലവിൽ 36 ലക്ഷം കോടിയിലധികമാണ്‌ എൽഐസിയുടെ ഏകദേശ ആസ്‌തി മൂല്യം. നിലവിൽ എൽഐസിയെയും സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിലാണ്‌ മോദി സർക്കാർ. 10 ശതമാനം ഓഹരികൾ വിൽപ്പനയ്‌ക്ക്‌ വയ്‌ക്കാൻ തീരുമാനമെടുത്തു.

Related posts

കേരളം സുരക്ഷിത ഭക്ഷണ ഇടം’ 247 പരിശോധനകൾ, 4 സ്ഥാപനങ്ങൾ അടപ്പിച്ചു

Aswathi Kottiyoor

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം നാളെ മുതൽ

Aswathi Kottiyoor

സര്‍ക്കാര്‍ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിന്‍സിപ്പല്‍മാര്‍ക്ക് നല്‍കാന്‍ തീരുമാനം.

Aswathi Kottiyoor
WordPress Image Lightbox