30.4 C
Iritty, IN
October 4, 2023
  • Home
  • Kerala
  • വാക്സിൻ ഉൽപ്പാദനം : പിഎം കെയേഴ്‌സ്‌ ചില്ലിക്കാശ് നൽകിയില്ല ; വിവരാവകാശരേഖ പുറത്ത്
Kerala

വാക്സിൻ ഉൽപ്പാദനം : പിഎം കെയേഴ്‌സ്‌ ചില്ലിക്കാശ് നൽകിയില്ല ; വിവരാവകാശരേഖ പുറത്ത്

കോവിഡ്‌ പ്രതിരോധത്തിനെന്ന പേരിൽ മോദി സർക്കാർ പ്രത്യേകമായി രൂപീകരിച്ച പിഎം കെയേഴ്‌സ്‌ ഫണ്ടിൽനിന്ന് ചില്ലിക്കാശുപോലും കോവിഡ് വാക്‌സിൻ വികസിപ്പിക്കാൻ നൽകിയിട്ടില്ലെന്ന് വെളിപ്പെടുത്തി വിവരാവകാശരേഖ. റിട്ട. കമ്മഡോർ ലോകേഷ് ബത്രയുടെ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ആരോഗ്യമന്ത്രാലയത്തിന് ഇക്കാര്യം വെളിപ്പെടുത്തേണ്ടിവന്നത്.കോവിഡ്- പ്രതിരോധത്തിന് പിഎം കെയേഴ്സില്‍നിന്ന് 3100 കോടി രൂപ അനുവദിക്കുമെന്ന് 2020 മെയ് 13-ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇതിൽ 100 കോടി രൂപ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസറുടെ മേൽനോട്ടത്തിൽ വാക്സിൻ വികസിപ്പിക്കുന്നതിന് നൽകുമെന്നാണ് പറഞ്ഞിരുന്നത്. പിഎം കെയേഴ്‌സ് ഫണ്ടിന്റെ വിശദാംശം തേടി ബത്ര ജൂലൈ 16-നാണ് അപേക്ഷ നൽകുന്നത്. ആദ്യം അവ്യക്തമായ മറുപടി കിട്ടിയില്ല.തുടർച്ചയായി അപ്പീല്‍ നൽകിയതോടെ വാക്‌സിൻ വികസിപ്പിക്കാൻ ഫണ്ട് നല്‍കിയിട്ടില്ലെന്ന് വെളിപ്പെടുത്തി. എന്നാൽ, പിഎം കെയേഴ്‌സ് ഫണ്ട് പൊതുമേഖലാ സ്ഥാപനമല്ലെന്നും കൂടുതൽ വിശദാംശം പറയാനാകില്ലെന്നും ആരോഗ്യമന്ത്രാലയം പറയുന്നു. ജീവനക്കാരുടെ ശമ്പളത്തിൽനിന്നടക്കം കോടിക്കണക്കിന് രൂപയാണ് കേന്ദ്രം പിഎം കെയേഴ്സിലേക്ക് സമാഹരിച്ചത്.

Related posts

പീഡന സാധ്യത മനസിലായാൽ അക്രമിയെ പെണ്‍കുട്ടിക്ക് കൊല്ലാം’; ഡിജിപിയുടെ പേരിൽ വ്യാജപ്രചരണം, നടപടിയെന്ന് പൊലീസ്

കല്യാണത്തിന് 20 പേര്‍, ബെവ്‌കോയ്ക്ക് മുന്നില്‍ കൂട്ടയിടി; സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം.

സന്നിധാനത്ത് കൊള്ള വില;തണ്ണിമത്തൻ ജ്യൂസിന് 54 രൂപ; ഒരു നാരങ്ങ കൊണ്ട് അഞ്ചിൽ അധികം വെള്ളം; പിഴ അടപ്പിച്ച് അധികൃതർ

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox