24.9 C
Iritty, IN
October 5, 2024
  • Home
  • Delhi
  • വർക് ഫ്രം ഹോം: ആത്മവിശ്വാസം കുറഞ്ഞ് 63% പേർ
Delhi

വർക് ഫ്രം ഹോം: ആത്മവിശ്വാസം കുറഞ്ഞ് 63% പേർ

ന്യൂഡൽഹി ∙ 2 വർഷത്തോളമായി വീടുകളിലിരുന്നു ജോലി ചെയ്യുന്നതിനാൽ 63% പ്രഫഷനലുകൾ സ്വന്തം കഴിവിൽ സംശയിക്കുന്നതായും, തങ്ങൾ വഞ്ചകരായി കരുതപ്പെടുമോയെന്നു ഭയക്കുന്ന ‘ഇംപോസ്റ്റർ സിൻഡ്രോം’ നേരിടുന്നതായും ലിങ്ക്ഡ്ഇൻ ഇന്ത്യയുടെ സർവേ റിപ്പോർട്ട്.

സഹപ്രവർത്തകരുമായും മേലധികാരികളുമായും മുഖാമുഖം ഇടപെടാനാകാതിരിക്കുക (40%), പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരിക (34%), കൂടുതൽ സാങ്കേതികവിദ്യ ഉപയോഗിക്കുക (31%) തുടങ്ങിയവ വലിയ സമ്മർദമാകുന്നു. നന്നായി ജോലി ചെയ്താലും പരാജയഭീതി അലട്ടുന്നു.

82% പേർക്ക‌ു നിലവിലെ ജോലി മാറാൻ താൽപര്യമുണ്ടെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. 1111 പേരാണ് സർവേയിൽ പങ്കെടുത്തത്. വർക്–ലൈഫ് ബാലൻസ് ഇല്ലായ്മ (30%), ശമ്പളക്കുറവ് (28%), മെച്ചപ്പെട്ട ജോലിക്കുള്ള ആഗ്രഹം (23%) എന്നിങ്ങനെയാണു കാരണങ്ങൾ.

ജോലിയും വ്യക്തിജീവിതവും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയാത്തതിനാൽ ജോലി ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടത് പുരുഷന്മാരെക്കാളേറെ സ്ത്രീകളാണ്.

Related posts

സ്വര്‍ണവില വര്‍ധിച്ചു

Aswathi Kottiyoor

മണിപ്പുരില്‍ സ്‌ഫോടനം: രണ്ട് മരണം

Aswathi Kottiyoor

സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ക്ക് കടിഞ്ഞാണിടാൻ സര്‍ക്കാര്‍ പാനല്‍

Aswathi Kottiyoor
WordPress Image Lightbox