30.4 C
Iritty, IN
October 4, 2023
  • Home
  • Iritty
  • കെഎസ്‌യു പ്രവർത്തകർക്ക് നേരെയുണ്ടായ അക്രമം പ്രതിഷേധാർഹം യൂത്ത് കോൺഗ്രസ്‌
Iritty

കെഎസ്‌യു പ്രവർത്തകർക്ക് നേരെയുണ്ടായ അക്രമം പ്രതിഷേധാർഹം യൂത്ത് കോൺഗ്രസ്‌

വീർപ്പാട് എസ്എൻ കോളേജിലാണ് കെഎസ്‌യു – എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. പരിക്കേറ്റ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ കഴിയുന്ന കെഎസ്‌യു പ്രവർത്തകരായ എബിൻ പുന്നവേലിൽ, അർജുൻ ചാവശ്ശേരി, അലക്സ്‌ ബെന്നി എന്നിവരെ സന്ദർശിച്ച യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്‌ സോനു വല്ലത്തുകാരനാണ് പ്രവർത്തകർക്ക് നേരെയുണ്ടായ അക്രമം പ്രതിഷേധാർഹമാണെന്ന് പറഞ്ഞത്. ഇത്തരം അക്രമങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെഎസ്‌യു പ്രവർത്തകരെ, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നതായും യാതൊരു പ്രകോപനവുമില്ലാതെ നടത്തുന്ന അക്രമങ്ങൾ തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് കെഎസ്‌യു നിയോജക മണ്ഡലം പ്രസിഡന്റ്‌ അലക്സ്‌ ബെന്നി ആവശ്യപ്പെട്ടു.

Related posts

ആറളം ഫാമിൽ മഞ്ഞൾ കൃഷിക്ക് ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം. 25 ഏക്കർ മഞ്ഞൾ കൃഷിക്കാണ് ഡ്രോണുകൾ ഉപയോഗിച്ച് വളപ്രയോഗം നടത്തിയത്.

𝓐𝓷𝓾 𝓴 𝓳

നീന്തൽകുളം നാടിന് സമർപ്പിച്ചു.

𝓐𝓷𝓾 𝓴 𝓳

ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​യി​ൽ യു​വ​തി കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox