23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഒ​രാ​ൾ​ക്കും നി​ർ​ബ​ന്ധി​ച്ച് വാ​ക്സി​ൻ ന​ൽ​കി​ല്ല; കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യി​ൽ
Kerala

ഒ​രാ​ൾ​ക്കും നി​ർ​ബ​ന്ധി​ച്ച് വാ​ക്സി​ൻ ന​ൽ​കി​ല്ല; കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യി​ൽ

ഒ​രാ​ൾ​ക്കും നി​ർ​ബ​ന്ധി​ച്ച് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ ന​ൽ​കി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ. വ്യ​ക്തി​യു​ടെ സ​മ്മ​ത​മി​ല്ലാ​തെ വാ​ക്സി​ൻ ന​ൽ​കാ​ൻ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഒ​രു മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ലും പ​റ​യു​ന്നി​ല്ലെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.

വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​തെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന ഒ​രു ഉ​ത്ത​ര​വും പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ലെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. വി​ക​ലാം​ഗ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ന്ന​തി​ൽ​നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഇ​വ​ർ​ക്ക് വീ​ടു​തോ​റു​മു​ള്ള വാ​ക്സി​നേ​ഷ​ന് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ലാ​യി​രു​ന്നു കേ​ന്ദ്ര​ത്തി​ന്‍റെ മ​റു​പ​ടി.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ വാ​ക്സി​ന് വ​ലി​യ പൊ​തു​താ​ത്പ​ര്യ​മാ​ണ് ഉ​ള്ള​തെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു.

Related posts

തുർക്കി, സിറിയ ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം കാൽലക്ഷം കവിഞ്ഞു

Aswathi Kottiyoor

പഴയ വാഹനങ്ങൾക്ക് ഫിറ്റ്‌നെസ് നേടിയില്ലെങ്കിൽ രജിസ്‌ട്രേഷൻ സ്വമേധയാ നഷ്ടമാകും…………..

Aswathi Kottiyoor

കേരളത്തിൽ 14% വരെ അധിക ചൂട്.*

WordPress Image Lightbox