22.5 C
Iritty, IN
September 7, 2024
  • Home
  • Kelakam
  • നൂറുമേനി വിളവ്. വെള്ളൂന്നി ഹരിത സ്വാശ്രയ
Kelakam

നൂറുമേനി വിളവ്. വെള്ളൂന്നി ഹരിത സ്വാശ്രയ

koകേളകം: കൃഷി വകുപ്പിന്റെ പരമ്പരാഗത പച്ചക്കറിക്കൃഷി വ്യാപന പദ്ധതി പ്രകാരം കൃഷിചെയ്ത പരമ്പരാഗത പയറിനമായ ‘കൊളത്താട’യ്ക്ക് നൂറുമേനി വിളവ്. വെള്ളൂന്നി ഹരിത സ്വാശ്രയ സംഘം വെള്ളൂന്നിയിലെ ഒന്നരയേക്കർ സ്ഥലത്താണ് കൃഷിയിറക്കിയത്.

30 സെ.മീറ്റർ വരെ നീളം വെക്കുന്നതും വലുപ്പമേറിയ പയർ മണികളും ഇതിന്റെ പ്രത്യേകതകളാണ്. ദീർഘനാൾ കേടുകൂടാതെ സൂക്ഷിച്ചുവെക്കുവാനും കഴിയും. ജൈവരീതിയിൽ മികച്ച വിളവുതരുന്ന കൊളത്താട പയർ സ്വാദിഷ്ഠമായ ഭക്ഷണവിഭവമാണെന്ന് കർഷകർ പറയുന്നു. വിപണിയിൽ ആവശ്യക്കാരേറെയുള്ള ഈ കുറ്റിപ്പയറിന് നല്ല വിപണന സാധ്യതയാണുള്ളത്.

വിളവെടുപ്പ് കേളകം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സജീവൻ പാലുമി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ കെ.ജി.സുനിൽ, എം.ആർ.രാജേഷ്, ജോയ് പനച്ചിക്കൽ, പ്രകാശൻ, രാജു പാലത്തിങ്കൽ എന്നിവർ പങ്കെടുത്തു.

Related posts

ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന

Aswathi Kottiyoor

ചുങ്കക്കുന്ന് ഗവ. യു.പി. സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; വിശദീകരണ യോഗം നടത്തി.

Aswathi Kottiyoor

ചുങ്കക്കുന്ന് ഒറ്റപ്ലാവ് മേഖലകളില്‍ ഓണ്‍ലൈന്‍ പഠനത്തിന് ഇന്റര്‍നെറ്റ് സൗകര്യമൊരുക്കി

Aswathi Kottiyoor
WordPress Image Lightbox