കേളകം: ചീങ്കണ്ണി പുഴയിൽ വലയിട്ട് മീൻ പിടിച്ചു വരുന്ന ആദിവസികൾ ഉൾപ്പെടെയുള്ളവരെ മീൻ പിടിക്കുന്നതിൽ നിന്നും വിലക്കുകയും ഭീഷണിപ്പെടുത്തുകയും മീൻപിടിത്ത ഉപകരണങ്ങൾ പിടിച്ചെടുത്ത വനം വകുപ്പ് നടപടിക്കെതിരേ പൂഴയിൽ ചൂണ്ടയിട്ട് പ്രതിഷേധിച്ച പ്രിൻസ് ദേവസ്യയ്ക്ക് കർഷക പ്രതിരോധ സദസിൽ സ്വീകരണം നൽകി.
ചെട്ടിയാംപറമ്പ് സ്വദേശിയും വിമുക്ത ഭടനുമായ പ്രിൻസ് ദേവസ്യ നടത്തിയ ചൂണ്ടയിട്ട് പ്രതിഷേധത്തിനെതിരേ വനം വകുപ്പ് വനത്തിൽ അതിക്രമിച്ചു കയറിയതുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിരിക്കുകയാണ്.