27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ഇ-​പോ​സ് സെ​ർ​വ​ർ ത​ക​രാ​ർ; റേ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങിയിട്ട് അഞ്ചു ദിവസം
Kerala

ഇ-​പോ​സ് സെ​ർ​വ​ർ ത​ക​രാ​ർ; റേ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങിയിട്ട് അഞ്ചു ദിവസം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സെ​​​ർ​​​വ​​​ർ ത​​​ക​​​രാ​​​റി​​​നെ​​ത്തു​​​ട​​​ർ​​​ന്നു റേ​​​ഷ​​​ൻ​​​ക​​​ട​​​ക​​​ളി​​​ലെ ഇ-​​പോ​​​സ് മെ​​​ഷീ​​​നു​​​ക​​​ൾ നി​​​ശ്ച​​​ല​​​മാ​​​യ​​​തോ​​​ടെ ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു ദി​​​വ​​​സ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണം പൂ​​​ർ​​​ണ​​​മാ​​​യി മു​​​ട​​​ങ്ങി. ബി​​​പി​​​എ​​​ൽ, എ​​​എ​​​വൈ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​യി കേ​​​ന്ദ്രം ന​​​ൽ​​​കു​​​ന്ന സ്പെ​​​ഷ​​​ൽ അ​​​രി വി​​​ത​​​ര​​​ണം സം​​​സ്ഥാ​​​ന​​​മൊ​​​ട്ടു​​​ക്കു പൂ​​​ർ​​​ണ​​​മാ​​​യി മു​​​ട​​​ങ്ങി. പ​​​ക​​​രം വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​വും ഒ​​​രു​​​ക്കി​​​യി​​​ട്ടി​​​ല്ല. ഇ-​​പോ​​​സ് മെ​​​ഷീ​​​ൻ ത​​​ക​​​രാ​​​ർ ഇ​​​നി​​​യും പ​​​രി​​​ഹ​​​രി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ അ​​​തിദ​​​രി​​​ദ്ര വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ പ​​​ട്ടി​​​ണി​​​യി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​കും.

ക​​​ഴി​​​ഞ്ഞ വ്യാ​​​ഴം വൈ​​​കു​​​ന്നേ​​​രം മു​​​ത​​​ൽ ത​​​ക​​​രാ​​​റി​​​ലാ​​​യ ഇ-​​പോ​​​സ് മെ​​​ഷീ​​​നു​​​ക​​​ളു​​​ടെ സെ​​​ർ​​​വ​​​ർ ത​​​ക​​​രാ​​​ർ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​കാ​​​ത്ത​​​തി​​​നു പി​​​ന്നി​​​ൽ ഉ​​​ന്ന​​​ത​​​ത​​​ല ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ണ്ടെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​​താ​​​യി റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ സം​​​ഘ​​​ട​​​നാ നേ​​​താ​​​ക്ക​​​ൾ ആ​​​രോ​​​പി​​​ച്ചു. പൊ​​​തു​​വി​​​പ​​​ണി​​​യി​​​ൽ അ​​​വ​​​ശ്യ​​സാ​​​ധ​​​ന​​​ങ്ങ​​​ൾ​​​ക്കു വ​​​ൻ വി​​​ല​​​ക്ക​​​യ​​​റ്റം നേ​​​രി​​​ടു​​​ന്ന സ​​​മ​​​യ​​ത്താ​​ണു ഭ​​​ക്ഷ്യ- സി​​​വി​​​ൽ വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ അ​​​നാ​​​സ്ഥ​​​യെത്തു​​​ട​​​ർ​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണം സം​​​സ്ഥാ​​​ന​​​മൊ​​​ട്ടാ​​​കെ മു​​​ട​​​ങ്ങി​​​യ​​​ത്.

വ്യാ​​​ഴം വൈ​​​കു​​​ന്നേ​​​രം മു​​​ത​​​ൽ റേ​​​ഷ​​​ൻ സാ​​​ധ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​ൻ എ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് ഇ-​​പോ​​​സ് മെ​​​ഷീ​​​ൻ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ ഒ​​​ന്നും വാ​​​ങ്ങാ​​​നാ​​​കു​​​ന്നി​​​ല്ല. ഇ​​​തു റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ളും ജ​​​ന​​​ങ്ങ​​​ളും ത​​​മ്മി​​​ൽ പ​​​ല​​​യി​​​ട​​​ത്തും വാ​​​ക്കേ​​​റ്റ​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​തേ​​ത്തു​​​ട​​​ർ​​​ന്നു പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും ഇ​​​ന്ന​​​ലെ റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ൾ ക​​​ട​​​ക​​​ൾ അ​​​ട​​​ച്ചി​​​ട്ടു പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.

സെ​​​ർ​​​വ​​​ർ ത​​​ക​​​രാ​​​ർ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ഐ​​​ടി മി​​​ഷ​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി

ഇ-​​പോ​​​സ് മെ​​​ഷീനി​​​ലെ സെ​​​ർ​​​വ​​​ർ ത​​​ക​​​രാ​​​ർ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന ഐ​​​ടി മി​​​ഷ​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി ഭ​​​ക്ഷ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു. ​​ത​​​ക​​​രാ​​​ർ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശം. സെ​​​ർ​​​വ​​​ർ​​ ത​​​ക​​​രാ​​​ർ മൂ​​​ലം ഇ-​​​പോ​​​സ് മെ​​​ഷീ​​​നു​​​ക​​​ൾ കൂ​​​ട്ട​​​ത്തോ​​​ടെ ത​​​ക​​​രാ​​​റി​​​ലാ​​​യ വി​​​വ​​​രം ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച​​ ത​​​ന്നെ ഭ​​​ക്ഷ്യമ​​​ന്ത്രി അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടും ഇ​​​ട​​​പെ​​​ടാ​​​തി​​​രു​​​ന്ന​​​താ​​​ണു പ്ര​​​ശ്നം കൂ​​​ടു​​​ത​​​ൽ രൂ​​​ക്ഷ​​​മാ​​​കാ​​​ൻ കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്നും റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി സം​​​ഘ​​​ട​​​നാ നേ​​​താ​​​ക്ക​​​ൾ ആ​​​രോ​​​പി​​​ക്കു​​​ന്നു.

എ​​​ൻ​​​ഐ​​​സി​​​ക്കാ​​ണു സോ​​​ഫ്റ്റ്‌​​​വേ​​​റി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള​​​ത്. സെ​​​ർ​​​വ​​​ർ ക​​​പ്പാ​​​സി​​​റ്റി വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​തെ റേ​​​ഷ​​​ൻ ക​​​ട​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം സു​​​ഗ​​​മ​​​മാ​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നാ​​​ണു സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്. വേ​​​ഗ​​​മി​​​ല്ലാ​​​ത്ത നെ​​​റ്റ്‌​​​വ​​​ർ​​​ക്ക് സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തു മൂ​​​ലം ഒ​​​രു റേ​​​ഷ​​​ൻ കാ​​​ർ​​​ഡ് പ​​​തി​​​ച്ചു സാ​​​ധ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​ന് അ​​​ര മ​​​ണി​​​ക്കൂ​​​ർ വ​​​രെ വേ​​​ണ്ടി​​വ​​​രു​​​ന്ന​​​താ​​​യും ഇ​​​ത് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ഏ​​​റെ ബു​​​ദ്ധി​​​മു​​​ട്ടുണ്ടാ​​​ക്കു​​​ന്ന​​​താ​​​യും റേ​​​ഷ​​​ൻ വ്യാ​​​പാ​​​രി​​​ക​​​ൾ ആ​​​രോ​​​പി​​​ക്കു​​​ന്നു. ക്രി​​​സ്മ​​​സി​​​നു വി​​​ത​​​ര​​​ണം ചെ​​​യ്യേ​​​ണ്ട അ​​​ധി​​​ക റേ​​​ഷ​​​ൻ മ​​​ണ്ണെ​​​ണ്ണ ഈ ​​​മാ​​​സം ന​​​ൽ​​​കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ​​​യാ​​​ണു ജ​​​ന​​​ത്തെ വ​​​ല​​​ച്ചു​​​ള്ള ഇ-​​​പോ​​​സ് സെ​​​ർ​​​വ​​​ർ ത​​​ക​​​രാ​​​ർ. ബി​​​പി​​​എ​​​ൽ- എ​​​എ​​​ഐ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​യി കേ​​​ന്ദ്രം ന​​​ൽ​​​കു​​​ന്ന പ്ര​​​ത്യേ​​​ക അ​​​രി റേ​​​ഷ​​​ൻ​​​ക​​​ട​​​ക​​​ളി​​​ൽ വി​​​ത​​​ര​​​ണം തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു.

Related posts

തീ​പി​ടി​ച്ച് ഇ​ന്ധ​ന വി​ല ; ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ട്ടി.

Aswathi Kottiyoor

നെഹ്റു ട്രോഫി വള്ളം കളി കാണാൻ അവസരമൊരുക്കി കെ എസ് ആർ ടി സി

Aswathi Kottiyoor

വിമാന കമ്പനികളുടെ ആകാശ കൊള്ളയ്ക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കേരള പ്രവാസി സംഘം

Aswathi Kottiyoor
WordPress Image Lightbox